
കുവൈത്ത് സിറ്റി: വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. റമദാൻ മാസത്തിലെ അവസാന 10 ദിവസങ്ങൾ ആരംഭിച്ചതോടെ, ഈ അനുഗ്രഹീത രാത്രികളിൽ രാത്രി നമസ്കാരം (ഖിയാം) നിർവഹിക്കുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. അവസാന 10 രാത്രികളിലെ അതിഥികളെ സ്വാഗതം ചെയ്യാൻ ഗ്രാൻഡ് മോസ്‌ക് ഭരണകൂടം പൂർണ്ണമായും തയ്യാറാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Read Also - കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
20-ാം രാത്രിയിൽ ഒമർ അൽ ദംഖിയും അബ്ദുൾറഹ്മാൻ അൽ ഷുവൈയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുമെന്നും ഡോ. ഈസ അൽ-ദാഫിരി ആത്മീയ പ്രഭാഷണം നടത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ അനുഗ്രഹീത രാത്രികളുടെ പവിത്രത പ്രതിഫലിപ്പിക്കുന്ന ആത്മീയവും മതപരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ഗ്രാൻഡ് മോസ്‌ക് വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ആരാധന സുഗമമായും സുരക്ഷിതമായും നിർവഹിക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയത്തിന് സമഗ്രമായ പദ്ധതിയുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ