10 കോടി ദിർഹത്തിന്‍റെ വമ്പൻ ജാക്പോട്ട്, എമിറേറ്റ്സ് ഡ്രോയിലൂടെ ചരിത്ര വിജയം നേടി ഭാഗ്യശാലി

Published : Mar 20, 2025, 08:52 PM ISTUpdated : Mar 20, 2025, 08:54 PM IST
10 കോടി ദിർഹത്തിന്‍റെ വമ്പൻ ജാക്പോട്ട്, എമിറേറ്റ്സ് ഡ്രോയിലൂടെ ചരിത്ര വിജയം നേടി ഭാഗ്യശാലി

Synopsis

എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ ആദ്യമായാണ് 100 മില്യന്‍ ദിര്‍ഹത്തിന്‍റെ ജാക്പോട്ട് ഒരു ഭാഗ്യശാലി നേടുന്നത്. 

എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ ആദ്യമായി 10 കോടി ദിര്‍ഹത്തിന്‍റെ (100 മില്യൻ ) വമ്പന്‍ സമ്മാനം സ്വന്തമാക്കി ഭാഗ്യശാലി. ടൈക്കെറോസ് ലിമിറ്റഡ് ആണ് ആഗോള തലത്തില്‍ പ്രശസ്തമായ എമിറേറ്റ്സ് ഡ്രോയ്ക്ക് പിന്നിൽ. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്പോട്ട് വിജയിക്കാണ് വൻതുക സമ്മാനമായി ലഭിക്കുക. ഗെയിമിലെ ഏറ്റവും വലിയ വ്യക്തിഗത വിജയം കൂടിയാണിത്. മാര്‍ച്ച് 16 ഞായറാഴ്ചയാണ് മെഗാ7 ഗെയിമിലൂടെ ഭാഗ്യശാലി 10 കോടി ദിര്‍ഹത്തിന് അര്‍ഹനായത്. എമിറേറ്റ്സ് ഡ്രോയുടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ആഗോള വിജയത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലായി മാറുകയാണ് ഈ നേട്ടം.

ഗെയിമിലെ ഏഴ് സംഖ്യകളും യോജിച്ച് വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനം സ്വന്തമാക്കി കൊണ്ട്  ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഭാഗ്യശാലി. 

'ഇത് ശരിക്കും ഒരു ചരിത്ര നിമിഷം തന്നെയാണ്. എമിറേറ്റ്സ് ഡ്രോയ്ക്കും ഉപഭോക്താക്കള്‍ക്കും ആഗോള തലത്തില്‍ ആഘോഷത്തിന് അവസരമൊരുക്കിയ നിമിഷമാണിത്. ജാക്പോട്ട് വിജയിക്കും മറ്റ് എല്ലാ ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്കും അഭിനന്ദനങ്ങള്‍. ആളുകളുടെ ജീവിതങ്ങളില്‍ പോസിറ്റീവായ മാറ്റം കൊണ്ടു വരികയെന്നതാണ് ആദ്യ ദിവസം മുതലുള്ള ഞങ്ങളുടെ ലക്ഷ്യം. 100 മില്യൻ ദിര്‍ഹത്തിന്‍റെ വിജയം ഇതിനൊരു തെളിവാണ്. ‍ജാക്പോട്ട് നേട്ടം ആരെങ്കിലും സ്വന്തമാക്കുമെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുകയാണ്' - ടൈക്കെറോസിന്‍റെ കൊമേഴ്സ്യൽ മേധാവി പോള്‍ ചാഡെര്‍ പറഞ്ഞു.

ഈ വിജയം ഇനി വരാനിരിക്കുന്ന നിരവധി വിജയങ്ങളുടെ തുടക്കം മാത്രമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഈ അവിശ്വസനീയമായ നിമിഷം പങ്കുവെക്കുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്നും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 'ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കി കൊണ്ട് തന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിക്കാനുള്ള അവസരങ്ങളും, ഗെയിമിങ് അനുഭവങ്ങളും ഉപഭൂഖണ്ഡങ്ങളിലുടനീളമുള്ള മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ട് ആളുകളുടെ ജീവിതങ്ങളില്‍ മാറ്റം വരുത്തുന്നതിലുള്ള പ്രതിബദ്ധത തുടരുകയാണ് എമിറേറ്റ്സ് ഡ്രോ'- പോള്‍ ചാഡെര്‍ കൂട്ടിച്ചേര്‍ത്തു. 

ആവശ്യമായ വേരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ജാക്പോട്ട് വിജയിയുടെ വിവരങ്ങള്‍ പുറത്തുവിടുന്നതാണ്. വമ്പൻ സമ്മാനത്തുക കണക്കിലെടുത്ത് ഈ വേരിഫിക്കേഷന്‍ പ്രക്രിയക്ക് അധിക സമയം വേണ്ടി വന്നേക്കാം. ആ വലിയ ഭാഗ്യശാലി ആരെന്നറിയാൻ കാത്തിരിക്കൂ. 

വമ്പന്‍ വിജയം നിങ്ങള്‍ക്കും സ്വന്തമാക്കാം

മെഗാ7 ജാക്പോട്ടിലൂടെ 100 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ വിജയ സാധ്യതകൾ നിങ്ങളെയും കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മത്സരാര്‍ത്ഥികള്‍ക്കായി ജീവിതം മാറ്റി മറിക്കുന്ന സമ്മാനങ്ങള്‍ മണിക്കൂറിലും ആഴ്ചതോറും നേടാനുള്ള അവസരങ്ങളൊരുക്കുന്നത് തുടരുകയാണ് എമിറേറ്റ്സ് ഡ്രോ. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നതിനായി മാര്‍ച്ച് 30, ഞായറാഴ്ച നടക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കൂ. നറുക്കെടുപ്പിന്‍റെ ഫലം വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. 

എങ്ങനെ മത്സരിക്കാം?

  • 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും മെഗാ7 മത്സരത്തില്‍ പങ്കെടുക്കാം
  • emiratesdraw.com എന്ന വെബ്സൈറ്റിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യുക.
  • നിങ്ങള്‍ക്ക് 7 ഡിജിറ്റ് നമ്പര്‍ തെരഞ്ഞെടുക്കാം അല്ലെങ്കില്‍ സിസ്റ്റം നിങ്ങൾക്കായി ജനറേറ്റ് ചെയ്യുന്ന സംഖ്യ തെരഞ്ഞെടുക്കുകയുമാകാം.
  • വരുന്ന അഞ്ച് നറുക്കെടുപ്പുകളില്‍ ഇത്തത്തില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാം.

ഇരട്ടി സാധ്യതകൾ

ഓരോ ടിക്കറ്റും ഉയോഗിച്ച് രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാം.

റാഫിൾഡ്രോ- ആഴ്ച തോറും ആകെ 107,000 ദിര്‍ഹത്തിന്‍റെ ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്നു.

മെയിൻ ഡ്രോ- ഏഴ് സംഖ്യകളും യോജിച്ച് വന്നാൽ 100 മില്യന്‍ ദിര്‍ഹം വരെ സ്വന്തമാക്കാം.

അടുത്ത ജാക്പോട്ട് വിജയി നിങ്ങളാകാം. വേഗം തന്നെ നമ്പറുകള്‍ ബുക്ക് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സ് ഡ്രോയുടെ സപ്പോര്‍ട്ട് ടീമിനെ customersupport@emiratesdraw.com എന്ന ഇ മെയില്‍ ഐഡി വഴി ബന്ധപ്പെടുകയോ emiratesdraw.com സന്ദര്‍ശിക്കുകയോ ചെയ്യൂ. സോഷ്യല്‍ മീഡിയയില്‍ @emiratesdraw പിന്തുടരുന്നിലൂടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയൂ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം