ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടിയ സ്വദേശികൾ അറസ്റ്റില്‍

By Web TeamFirst Published Jul 2, 2021, 8:29 PM IST
Highlights

സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിൽ കൊവിഡ് പ്രോട്ടോക്കോൾ  ലംഘിച്ച് ഒത്തുചേര്‍ന്ന സ്വദേശികളുടെ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒരു സംഘം സ്വദേശികളെ നിസ്‌വേയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ നിന്നും ദാഖിലിയ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്നാണ്  റോയൽ ഒമാൻ പോലീസിന്റെ ഓൺലൈൻ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

click me!