മക്ക, മദീന പള്ളികളിലെത്തുന്ന തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ; കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം

Published : Jul 23, 2026, 02:59 PM IST
pilgrims

Synopsis

മക്ക, മദീന പള്ളികളിലെത്തുന്ന തീർത്ഥാടർക്ക് നിർദ്ദേശങ്ങൾ നൽകി ഹജ്ജ് ഉംറ മന്ത്രാലയം. കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. 'ഉംറയ്ക്കായി വരുന്നോ' എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം.

കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ തിരക്കുള്ള സമയത്തും എല്ലാവർക്കും തടസ്സമില്ലാതെ കുടിക്കാനുള്ള സംസം വെള്ളം ലഭിക്കാൻ സഹായിക്കും. ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല പെരുമാറ്റത്തെയാണ് കാണിക്കുന്നത്. ഇത്തരം സഹകരണം എല്ലാവർക്കും മികച്ച രീതിയിൽ സേവനങ്ങൾ എത്തിക്കാൻ അധികൃതരെ സഹായിക്കും. തീർഥാടകർക്ക് സമാധാനത്തോടെയും ചിട്ടയോടെയും പ്രാർത്ഥനകൾ പൂർത്തിയാക്കാനാണ് മന്ത്രാലയം ഇത്തരം ബോധവൽക്കരണങ്ങൾ നടത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഡ്രോൺ ആക്രമണം; ആളപായമില്ല
സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു