ഗൾഫ് ഫിലിം ഫെസ്റ്റിവൽ 14 മുതൽ റിയാദിൽ

Published : Apr 06, 2024, 06:23 PM IST
ഗൾഫ് ഫിലിം ഫെസ്റ്റിവൽ 14 മുതൽ റിയാദിൽ

Synopsis

നാലാമത് പതിപ്പാണ് റിയാദിൽ നടക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണത്തിെൻറയും അനുഭവങ്ങളുടെ കൈമാറ്റത്തിെൻറയും പാലങ്ങൾ പണിയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

റിയാദ്: ഗൾഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രിൽ 14 മുതൽ 18 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്. 

നാലാമത് പതിപ്പാണ് റിയാദിൽ നടക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണത്തിെൻറയും അനുഭവങ്ങളുടെ കൈമാറ്റത്തിെൻറയും പാലങ്ങൾ പണിയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രാദേശിക, ഗൾഫ് സിനിമാ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫിലിം കമീഷൻ ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ചടങ്ങുകൾക്ക് സാംസ്‌കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നേതൃത്വം നൽകും. ഗൾഫ് സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സിനിമാരംഗത്തെ നിരവധി പ്രമുഖരെ ഫെസ്റ്റിവലിൽ ആദരിക്കും. 

Read Also -  സന്തോഷ വാർത്ത, ട്രാഫിക്​ പിഴകൾക്ക് വൻ ഇളവ്; ​ഏപ്രിൽ 18 ​വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌ നൽകി സൗദി

സിനിമയുടെ സ്ഥാനവും സാമൂഹിക ജീവിതത്തിൽ അതിെൻറ പങ്കും ആഴത്തിലാക്കുന്നതിനൊപ്പം ചലച്ചിത്ര കലയുടെ ഫലപ്രദമായ പങ്ക് വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കലാപരവും സാംസ്കാരികവുമായ ആശയവിനിമയം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പരിശീലന ശിൽപശാലകളും ആറ് വിദ്യാഭ്യാസ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ