ഗുരുതര പരിക്കേറ്റ യുവാവിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒമാരിയ മേഖലയിൽ 35കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ പ്രവാസി ഇന്ത്യക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി. ഒന്നിലേറെ തവണ അക്രമി കാമുകിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35കാരനായ യുവാവും കത്തി കൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

ഗുരുതര പരിക്കേറ്റ യുവാവിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് കൊലപാതക വിവരം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലൻസുകളും റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്ക് ഉടൻ തിരിച്ചു.

അവിടെയെത്തിയപ്പോൾ കാമുകിയായിരുന്ന ഫിലിപ്പീൻസ് യുവതിയെ ഇന്ത്യൻ പ്രവാസി മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കുള്ള പ്രതിയും വരവ് അടക്കം വീടിനുള്ളിലെ നിരീക്ഷണ ക്യാമറകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read Also-മൈനകളും കാക്കകളും ഭീഷണിയാകുന്നു; തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ഇന്ന് മുതല്‍

വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്; വനിത ഡോക്ടറെ പുറത്താക്കി, വന്‍തുക പിഴ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കോടതി. സ്വദേശിയായ ഡോക്ടര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 

യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...