
മസ്‌കറ്റ്: ഒമാനില്‍ 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശി നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ അനുവദിച്ചത്.
ഡോക്ടര്‍മാരടക്കം ആരോഗ്യ മേഖലയില്‍ നിന്നുള്ള 183 പേര്‍ക്കും ദീര്‍ഘകാല വിസ ലഭിച്ചിരുന്നു. ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസ ആരംഭിച്ചത്. ദീര്‍ഘകാല വിസ ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുകല്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്.
Read Also - മൈനകളും കാക്കകളും ഭീഷണിയാകുന്നു; തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ഇന്ന് മുതല്‍
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു; 104 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേരാണ് അറസ്റ്റിലായത്. ഫർവാനിയ, അൽ അഹമ്മദി, ക്യാപിറ്റൽ പ്രദേശങ്ങളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഹോട്ടലുകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധന ക്യാമ്പയിനുകളിൽ റെസിഡൻസി നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. അബു ഹലീഫ ഏരിയയിൽ പ്രാദേശിക മദ്യം വിൽപ്പന നടത്തിയ ഒരു ഏഷ്യൻ സ്വദേശിയെയും സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 70 കുപ്പി തദ്ദേശീയമായി നിർമിച്ച മദ്യം പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam