
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരെ കണ്ടെത്താനുള്ള കർശനമായ പരിശോധനകള്‍ തുടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അടങ്ങുന്ന സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
ഇതിന്‍റെ ഭാഗമായി ഫർവാനിയയിൽ നടന്ന പരിശോധനയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 97 പേർ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also- വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം
അതേസമയം കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴില്‍ നിയമലംഘകര്‍, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്.
ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്.
Read Also - നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി
ഒളിവിൽ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മയക്കുമരുന്ന് പ്രൊമോട്ടർമാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്ന കമ്പനിക്കും സ്പോൺസർക്കും പിഴ ചുമത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ