തിരക്കേറിയ റോഡിലൂടെ അപകടരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍

Published : Aug 25, 2023, 06:21 PM IST
തിരക്കേറിയ  റോഡിലൂടെ അപകടരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍

Synopsis

ദൃശ്യങ്ങൾ ദുബൈ പൊലീസ് തന്നെ ട്വീറ്റ് ചെയ്തു.

ദുബൈ: തിരക്കേറിയ റോഡിലൂടെ അപകടരമായി ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. ഇന്ന് രാവിലെയാണ് നഗരത്തിലൂടെ അതിവേഗത്തിൽ ബൈക്കോടിച്ച യുവാവ് പരിഭ്രാന്തി പരത്തിയത്. 

ദൃശ്യങ്ങൾ ദുബൈ പൊലീസ് തന്നെ ട്വീറ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ അപകടകരമായി കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്ത പൊലീസ്, അൻപതിനായിരം ദിർഹം പിഴ ചുമത്തി. ലൈസൻസില്‍ 23 ബ്ലാക്ക് പോയിന്റുകൾ ചുമത്തി. 11 ലക്ഷത്തിലധികം രൂപ വരുന്നതാണ് പിഴത്തുക. 

 

Read Also - അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ഈ ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും, ക്രമീകരണങ്ങള്‍ ഇങ്ങനെ...

സൗദിയിൽ വാഹനങ്ങൾക്ക് കർശന നിർദേശം; സ്കൂളുകൾക്ക് മുമ്പിൽ ഹോൺ മുഴക്കരുത്

റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം. വാഹനമോടിക്കുമ്പോൾ പൊതു ധാർമികതക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 300 മുതൽ 500 വരെ റിയാൽ പിഴ ചുമത്തുന്ന ട്രാഫിക് നിയമലംഘനമാണിത്. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കുകയും ശബ്ദം ഉയർത്തുകയും ചെയ്യുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമെന്നും ‘എക്സ്’ അക്കൗണ്ടിൽ സൗദി ട്രാഫിക് സൂചിപ്പിച്ചു. 

Read Also-  വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം

അതേസമയം സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.  ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്. സ്ക്കൂൾ ബസുകളെ ഓവർടേക്ക് ചെയ്യരുത്. വിദ്യാർഥികളുടെ സുരക്ഷക്കായി ഏറ്റവും കുറഞ്ഞ വേഗത പാലിക്കണമെന്നും ട്രാഫിക് ഡയറക്ട്രേറ്റ് പറഞ്ഞു. 

 

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്