യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Published : Sep 21, 2023, 09:47 PM IST
യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Synopsis

തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. വൈകിട്ട് 6.45 പോകേണ്ട വിമാനമാണ് വൈകുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ഉണ്ടായത്. യാത്രക്കാർ വിമാനത്തിനുള്ളിൽ തുടരുകയാണ്.

Read Aslo - പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50)  മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്.

വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 'കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിക്കാനായില്ല. ഇതോടെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തെരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്‍കി'- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഈ മാസം 13ന് രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം വൈകിയതോടെ സംസ്‌കാര ചടങ്ങും വൈകി. സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി