ദമ്മാം പാരഗൺ റസ്റ്റോറൻറ് മാനേജർ കോയ മൊയ്തീന്‍ നിര്യാതനായി; പ്രവാസി മലയാളികള്‍ക്ക് പ്രിയങ്കരന്‍

Published : Jul 31, 2023, 02:08 PM ISTUpdated : Jul 31, 2023, 02:13 PM IST
ദമ്മാം പാരഗൺ റസ്റ്റോറൻറ് മാനേജർ കോയ മൊയ്തീന്‍ നിര്യാതനായി; പ്രവാസി മലയാളികള്‍ക്ക് പ്രിയങ്കരന്‍

Synopsis

മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്റ്റോറൻറിൽ എത്തുന്നവർക്ക് തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു.

റിയാദ്: സൗദിയിലെ പ്രമുഖ റസ്റ്റോറൻറ് ശൃംഖലയായ പാരഗണിന്‍റെ ദമ്മാം ശാഖയിലെ മാനേജർ ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക ഫർഹത്ത് മൻസിലിൽ കറുത്തേടകത്ത് കോയ മൊയ്തീൻ (61) നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. 

ദീർഘകാലമായി പ്രവാസിയായ അദ്ദേഹം പ്രാദേശിക കൂട്ടായ്മ ഉൾപ്പടെയുള്ള പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്റ്റോറൻറിൽ എത്തുന്നവർക്ക് തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു. മുസ്ലിം ലീഗ് കുറ്റിച്ചിറ കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പരേതരായ ചെറിയ നാലകത്ത് അഹ്മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്. പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ എന്നിവരാണ് ഭാര്യമാർ. മക്കൾ: പി.എം. അഹ്മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാതിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ, മരുമക്കൾ: പഴയതോപ്പ് ഉസ്മാൻ, കിൻസാൻറകം ഫിദ, സ്രാങ്കിൻറകം ഫാദിയ, മാക്രാൻ വീട് അലി സാലിം. സഹോദരങ്ങൾ: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമർ, ആയിശ. ഖബറടക്കം ദമ്മാമിൽ നടക്കുമെന്ന് പാരഗൺ മാനേജ്മെൻറ് അറിയിച്ചു. 

Read Also - സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് പരിക്കേറ്റ നാലു കുട്ടികളും മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം പരുമൂട്ടിൽ ജോസഫ് പി. ചെറിയാൻ (സലേഷ് 55) ആണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതിന് മരിച്ചത്.

മകൾ എസ്തേറിെൻറ പഠന ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബ സമേതം യാത്രക്കൊരുങ്ങവേ സലേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് മൂന്നിന് സൗദിയിലേക്ക് മടങ്ങാൻ തയ്യാറായിരിക്കേയാണ് അന്ത്യം. നഴ്സായ റീനയാണ് ഭാര്യ. മറ്റുമക്കൾ: കാതറിൻ, കെസിയ. പിതാവ്: പരേതനായ പി.ഐ. ചെറിയാൻ. മാതാവ്: മറിയാമ്മ. സഹോദരൻ: മണ്ണഞ്ചേരി പരുമൂട്ടില് പ്രിേൻറഴ്സ് ഉടമ ചെറിയാൻ പി. സെബാസ്റ്റ്യൻ (സജു).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ