രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 പ്രവാസി തടവുകാർ; വെളിപ്പെടുത്തി കുവൈത്ത് സുരക്ഷാ അധികൃതര്‍

Published : Jul 30, 2023, 10:41 PM ISTUpdated : Sep 12, 2023, 08:31 PM IST
 രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 പ്രവാസി തടവുകാർ; വെളിപ്പെടുത്തി കുവൈത്ത് സുരക്ഷാ അധികൃതര്‍

Synopsis

ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിലവില്‍ 784 തടവുകാരാണ് ഉള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതില്‍ 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിവരാണുള്ളത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 

ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്. കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദിവസത്തെ ചെലവ് ഏകദേശം 15 ദിനാർ ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും ഡെന്റൽ ക്ലിനിക്കും സജ്ജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത്. 

ഇതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾക്ക് കുട്ടികൾക്കൊപ്പം തന്നെ യാത്ര ചെയ്യാൻ ചാരിറ്റബിൾ കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ ടിക്കറ്റുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദിവസേന ഏകദേശം 150 പ്രവാസികളെ നാടുകടത്തി. എല്ലാ സുരക്ഷാ മാനദണ്ഢങ്ങളും പാലിച്ചും വനിതാ പൊലീസിന്‍റെ പിന്തുണയോടെയുമാണിത്.  നാടുകടത്തല്‍ കേന്ദ്രത്തില്‍ ആകെ  1,200 പേരെയാണ് തടവില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമുള്ളത്.  ഇതില്‍ 700 പുരുഷന്മാര്‍ക്കും  500 സ്ത്രീകള്‍ക്കുമാണ് സൗകര്യമുള്ളത്.

Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍; രണ്ട് വിദേശികള്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്. ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി. 

പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഹവല്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട