
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആഢംബര ഇലക്ട്രിക് കാര്‍ സമ്മാനിച്ച് തുര്‍ക്കി പ്രസിഡന്റ്. ഔദ്യോഗിക സന്ദര്‍ശനത്തിന് അബുദാബിയിലെത്തിയപ്പോഴാണ് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശൈഖ് മുഹമ്മദിന് സൗഹൃദ സമ്മാനമെന്ന നിലയില്‍ കാര്‍ സമ്മാനമായി നല്‍കിയത്. തുര്‍ക്കി തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ ആണ് അദ്ദേഹം യുഎഇ പ്രസിഡന്റിന് നല്‍കിയത്.
അബുദാബി അല്‍ വത്ന്‍ കൊട്ടാരത്തില്‍ വെച്ച് കാര്‍ സ്വീകരിച്ച ശൈഖ് മുഹമ്മദ്, ഉര്‍ദുഗാനെ കാറില്‍ ഒപ്പമിരുത്തി യാത്രയും ചെയ്തു. 'ടോഗ്' എന്ന് പേരുനല്‍കിയ കാര്‍ ആണ് ഉര്‍ദുഗാന്‍ സമ്മാനിച്ചത്. ഇരുവരും ഒന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സന്ദര്‍ശനത്തില്‍ യുഎഇയും തുര്‍ക്കിയും 18,600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഉര്‍ദുഗാന്‍ ഈ കാര്‍ സമ്മാനിച്ചിരുന്നു.
Read Also - വീണ്ടും തിരിച്ചടി; ഇമിഗ്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി, ആശങ്കയോടെ യുകെയിലെ കുടിയേറ്റക്കാര്‍
വിസയില്ലാതെ 103 രാജ്യങ്ങളില്‍ പ്രവേശനം; ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മുന്നേറി ഖത്തര്‍
ദോഹ: ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തര്‍ നിലവില്‍ 52-ാം സ്ഥാനത്തെത്തി. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് മെഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഈ വര്‍ഷത്തെ സൂചികയിലാണ് ഖത്തര്‍ 52-ാം സ്ഥാനത്തെത്തിയത്.
പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശനം സാധ്യമാണെന്നും സാമ്പത്തികം ഉള്‍പ്പെടെ മറ്റ് ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. നിലവില്‍ ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാനാകും. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 189 രാജ്യങ്ങളില്‍ ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസാ രഹിത പ്രവേശനം സാധ്യമാണ്. 192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജര്‍മ്മനി, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാണ്. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്.
Read Also - വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ