കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍

Published : Aug 05, 2023, 10:16 PM ISTUpdated : Sep 12, 2023, 07:34 PM IST
കേബിളുകളും ജനറേറ്ററുകളും മോഷ്ടിച്ച പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍

Synopsis

ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനാ  ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച ഒരു സംഘം പ്രവാസികള്‍ റോയല്‍ ഒമാന്‍ പോലീസിൻറെ പിടിയില്‍. അല്‍ സുവൈഖ് വിലായത്തിലെ ഇലക്ട്രിക്കല്‍ കോംപ്ലക്സില്‍ നിന്ന് കേബിളുകളും ജനറേറ്ററുകളും മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് റോയല്‍ ഒമാന്‍ പോലീസ് ഈ പ്രവാസി സംഘത്തെ  അറസ്റ്റ്  ചെയ്തത്.

ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ മോഷണം നടത്തുവാന്‍  ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെയുള്ള  നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും  റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also -  സ്‌കൂൾ വിട്ടു മടങ്ങിയ പ്രവാസി മലയാളി ബാലിക വാഹനാപകടത്തില്‍ മരിച്ചു

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 14,529 പ്രവാസികൾ അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 63 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 64 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ പിടികൂടി. തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി.

ഇതുവരെ അറസ്റ്റിലായ, 34,067 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യലയങ്ങളിലേക്ക് മാറ്റുകയും നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഇവരിൽ 1,854 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ മാറ്റുകയും 9,494 പേരെ നാടുകടത്തുകയും ചെയ്തു.

സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗത സൗകര്യങ്ങളോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതും ഗുരുതരമായ കുറ്റമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട