കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Published : Aug 21, 2023, 11:02 PM IST
കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Synopsis

മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കാലായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു.

റിയാദ്: കീടനാശിനി കുടിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കൽ (57) ആണ് കീടനാശിനി കുടിച്ച് നസീം അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം അതിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു.

മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കാലായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു. എന്നാൽ പോകാൻ അബു തയ്യാറായില്ല. തുടർന്ന് കീടനാശിനി കൊണ്ടുവന്ന് സഹോദരന്മാരുടെ മുന്നിൽ വെച്ച് അൽപം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. പിന്നീട് നസീം അമീർ മുഹമ്മദ് ബിൻ സൽമാൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ 27 ദിവസം വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

നേരത്തെ മൂന്നു പ്രാവശ്യം ഇദ്ദേഹത്തെ ഇങ്ങനെ നാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് സുഖമായ ശേഷം തിരിച്ചുവരും. ഭാര്യ: നുസ്രത്ത് മോൾ. മക്കൾ: ഷഹ്മ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമീൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.

Read Also -  മലയാളി വനിത യുഎഇയില്‍ നിര്യാതയായി

 ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

റിയാദ്: ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ജൂലൈ രണ്ടിന് ബുറൈദയിലെ തസ്‌ലിയയിൽ മരിച്ച ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി നെയ്‌ശേരിൽ വീട്ടിൽ അനിൽകുമാറിെൻറ (52) മൃതദേഹമാണ് സൗദി എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 10 ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്.

ബന്ധുക്കൾ ഏറ്റുവാങ്ങി വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ അജി മണിയാർ, പ്രസിഡൻറ് നിഷാദ് പാലക്കാട്‌, പ്രവർത്തരായ ഫിറോസ് പത്തനാപുരം, നൗഷാദ്, മനോജ്‌ നടരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചത്. അനിൽകുമാർ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരായ സൗദി പൗരെൻറ ഇടപെടലും നടപടികൾ വേഗത്തിലാക്കി. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു കോൺക്രീറ്റ് സിമൻറ് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: രജനി, മക്കൾ: അഖിൽ, അമൽ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം