'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ഒമാനില്‍ പ്രവാസികൾ അറസ്റ്റിൽ

Published : Oct 04, 2023, 07:49 PM ISTUpdated : Oct 04, 2023, 07:50 PM IST
'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ഒമാനില്‍ പ്രവാസികൾ അറസ്റ്റിൽ

Synopsis

സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നുമാണ്  ഇവരെ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ സദാചാര ലംഘനം നടത്തിയെന്ന കേസില്‍ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചതിനാണ്  ഏഷ്യൻ വംശജരായ പ്രവാസികളെ സീബിൽ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നുമാണ്  ഇവരെ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്കെതിരെയുള്ള  നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Read Also -  23 ദിവസം തടവിൽ, ഒടുവില്‍ ആശ്വാസം; പരിശോധനയില്‍ പിടിയിലായ പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള നഴ്‌സുമാർക്ക് മോചനം

അതേസമയം ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിലായി. ഒമാനിലെ വടക്കൻ ബാത്തിനാ  ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ്  34 നുഴഞ്ഞുകയറ്റക്കാരെ  പിടികൂടിയതായി  റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34  പേര്‍ പൊലീസ് പിടിയിലായത്. പിടിയിലായവർ ഏഷ്യൻ വംശജർ ആണെന്നും പ്രസ്താവനയിൽ പറയുന്നു.
പൊലീസ് അറസ്റ്റിലായ 34 പേർക്കുമെതിരെ  നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.  

മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ച രണ്ട് പേരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

Read Also -  സ്വന്തമായി നിര്‍മ്മിച്ചതും വിദേശമദ്യവും; പിടിച്ചെടുത്തത് 265 കുപ്പി, 15 പ്രവാസികള്‍ അറസ്റ്റില്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 34 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന കേസുകളില്‍ 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം, പ്രത്യേകിച്ച് പൊതുമര്യാദ സംരക്ഷണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവൃത്തികള്‍ നടത്തുന്നത് കണ്ടെത്താനുള്ള ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി