സ്വാതന്ത്ര്യ ദിനാഘോഷം; ഒരുക്കങ്ങൾ പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ സമൂഹം

Published : Aug 14, 2023, 06:50 PM IST
സ്വാതന്ത്ര്യ ദിനാഘോഷം; ഒരുക്കങ്ങൾ പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ സമൂഹം

Synopsis

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന്  മസ്കറ്റ് ഇന്ത്യൻ എംബസിക്കും, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും അവധിയായിരിക്കും.

മസ്കറ്റ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് മസ്‌കറ്റിലെ ഇന്ത്യൻ സമൂഹം ഒരുങ്ങി കഴിഞ്ഞു. ഓഗസ്റ്റ് പതിനഞ്ച്  ചൊവ്വാഴ്ച രാവിലെ ഏഴ്  മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തും.

എംബസ്സിയിലെ ഉയർന്ന  ഉദ്യോഗസ്ഥർ,കാര്യാലയത്തിലെ മറ്റു ജീവനക്കാർ, വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തികരിച്ചു കഴിഞ്ഞുവെന്ന് എംബസ്സി വൃത്തങ്ങൾ അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ ഒരുക്കിയിരിക്കുന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം, എംബസ്സി ഉദ്യോഗസ്ഥർ, സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ , രക്ഷകർത്താക്കൾ എന്നിവർ  പങ്കെടുമെന്ന്   സ്കൂൾ ബോർഡ് അധികൃതർ വ്യക്തമാക്കി.  അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ രാവിലെ എട്ടരക്ക് ആരംഭിക്കുന്ന പരിപാടികൾ  പത്ത് മണിയോടുകൂടി  അവസാനിക്കും.ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന്  മസ്കറ്റ് ഇന്ത്യൻ എംബസിക്കും, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും അവധിയായിരിക്കും. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ കീഴിൽ 21  സ്കൂളുകളിലായി 46750 വിദ്യാർത്ഥികളാണ് അദ്ധ്യായനം  നടത്തി വരുന്നത്. എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്ഥിരതാമസക്കാരായി  ഓമനിലുള്ളതും.

Read Also - ഒമാനിൽ റെസ്റ്റോറന്‍റില്‍ സ്‌ഫോടനം; പതിനെട്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ചു, പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി
മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു, ദമ്പതികൾക്ക് ഇരട്ടി മധുരമായി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ! സംഭവം റിയാദിൽ