ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; അനുശോചിച്ച് പ്രവാസലോകം

Published : Jul 18, 2023, 09:24 PM IST
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; അനുശോചിച്ച് പ്രവാസലോകം

Synopsis

മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപെഴകുകയും ജനമധ്യത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം.

റിയാദ്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപെഴകുകയും ജനമധ്യത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ ദുഃഖിക്കുന്ന കുടുബത്തിെൻറയും സഹപ്രപ്രവർത്തകരുടേയും കേരളീയ പൊതുസമൂഹത്തിേൻറയും വേദനയിൽ പങ്കുചേരുന്നു.

ഉമ്മൻ ചാണ്ടിയുടെ വേർപാട് കനത്ത നഷ്ടം -ഒ.ഐ.സി.സി

ഉമ്മൻ ചാണ്ടിയുടെ ആകസ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമസ്ര്ണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. 24 മണിക്കൂറും ജനസേവനത്തിനായി നീക്കിവച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസനത്തിന്‌ ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പ്.

കേളി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 53 വർഷക്കാലം പുതുപ്പള്ളി എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് രാഷ്‌ട്രീയ രംഗത്തും ഭരണതലത്തിലും തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേളി സെക്രട്ടറിയേറ്റും കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

നഴ്സസ് അസോസിയേഷൻ

കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഭരണാധികാരിയും പാവങ്ങളുടെ അത്താണിയും വിശിഷ്യാ നഴ്സിങ് സമൂഹത്തിന് എക്കാലവും ഒരു കരുതലും കൈത്താങ്ങുമായിരുന്ന ജനനായകനെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ മലയാളക്കരക്ക് ഒന്നാകെ നഷ്ടമായതെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചനകുറിപ്പിൽ പറഞ്ഞു.

പ്രവാസി മലയാളി ഫൗണ്ടേഷൻ അനുശോചിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) അനുശോചിച്ചു. കേരളത്തിെൻറ എല്ലാ മേഖലകളിലെയും വികസനത്തിൽ അദ്ദേഹത്തിേൻറതായ വലിയ ഒരു പങ്ക് ഉണ്ടായിരുന്നു. പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ച് ജനങ്ങൾക്ക് അനവധി ആനുകൂല്യങ്ങൾ ഫയലിൽ കുരുങ്ങാതെ യഥാസമയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിെൻറ ഭാരണകാലത്ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ എപ്പോഴും കേൾക്കാനും പരിഹരിക്കാനും ഉമ്മൻ‌ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ അനുശോചന കുറിപ്പിൽ പറഞ്ഞു.

നവോദയ റിയാദ്

അസാധാരണ നേതൃപാടവം ഉണ്ടായിരുന്ന ജനനേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി അനുശോചന കുറിപ്പിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഈ ചാണക്യത്തിെൻറ വിയോഗത്തിലൂടെ തികഞ്ഞ മതേതരവാദിയായ ഒരു കോൺഗ്രസ് നേതാവിനെകൂടിയാണ് നഷ്ടപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ നവോദയ പ്രവർത്തകരും പങ്കുചേരുന്നതായും കുറിപ്പിൽ പറഞ്ഞു.

Read Also - വധശിക്ഷയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്തി; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ വേദനിച്ച് പ്രവാസലോകം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്