വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്; വനിത ഡോക്ടറെ പുറത്താക്കി, വന്‍തുക പിഴ

Published : Sep 03, 2023, 08:22 PM ISTUpdated : Sep 03, 2023, 08:24 PM IST
വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്; വനിത ഡോക്ടറെ പുറത്താക്കി, വന്‍തുക പിഴ

Synopsis

യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കോടതി. സ്വദേശിയായ ഡോക്ടര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 

യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്.  

Read Also -  വ്യാപക പരിശോധനകള്‍ തുടരുന്നു; നിയമലംഘകരായ 98 പ്രവാസികള്‍ അറസ്റ്റില്‍

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്. 

ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2,426 വെബ്‌സൈറ്റുകള്‍ക്കാണ് ഈ വര്‍ഷം തുടക്കം മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവിൽ, നേരത്തെ നിരോധിച്ച അഞ്ച് വെബ്സൈറ്റുകള്‍ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന ഹർജികളില്‍ അതോറിറ്റി അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് സിട്ര അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം