
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. അൽഹസയിലെ അബൂതോർ ഗ്രാമത്തിലാണ് വീടിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്വീഫിലെ അൽ ഔജാം ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിലും തീപിടുത്തമുണ്ടായി. സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Read Also - സൗദിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍; ശമ്പളത്തിന് പുറമെ ഭക്ഷണം, വിസ, ടിക്കറ്റ് സൗജന്യം
സ്വകാര്യ സ്ഥാപനങ്ങൾക്ക് വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി; കാലാവധി നീട്ടിയതായി സൗദി അധികൃതര്‍
റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവു കാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. മെയ് 31 ന് അവസാനിച്ച കാലാവധിയാണ് ഏഴ് മാസത്തേക്ക് കൂടി നീട്ടി ഡിസംബര്‍ 31വരെയാക്കി പുതുക്കി.
അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. 2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇൻവോയിസിങ്ങുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്നിവക്ക് ചുമത്തിയ പിഴകളാണ് ഒഴിവാക്കുന്നത്. എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉർപ്പെടില്ല. ഇളവ് കാലം നീട്ടി നൽകിയെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
Read Also - ശമ്പളമില്ല, ഭക്ഷണമോ കുടിവെള്ളമോ നൽകുന്നില്ല; പ്രവാസി മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാര്‍ ദുരിതത്തില്‍, പരാതി
www.youtube.com/watch?v=Ko18SgceYX8
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ