
റിയാദ്: മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ (58) ആണ് റിയാദിൽ നിര്യാതനായത്. ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുറസാഖ് എകലൂർ, നാസർ തെച്ചി എന്നിവർ രംഗത്തുണ്ട്.
Read Also - ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത, മുന്‍കരുതല്‍ സ്വീകരിക്കണം; മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യമന്ത്രാലയം
നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ആരോഗ്യപ്രശ്നങ്ങൾ കാരണം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.
ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കളും തൊഴിലുടമായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. പരേതരായ മീരാൻ, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏകമകൾ: അസീന. മരുമകൻ: റമീസ് റഷീദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി രംഗത്തുണ്ട്.
Read Also - അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച് കയറിയ നടപടി; അപലപിച്ച് ഒമാൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ