
ദുബൈ: ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ അല്‍ ബര്‍ഷയില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി താമസക്കാരെ കെട്ടിത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. മറ്റ് രണ്ട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചു. രാവിലെ 5.23 ഓടെ തീ നിയന്ത്രണവിധേയമാക്കി. സ്ഥലത്തെ് തണുപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതര്‍ക്ക് കൈമാറും.
Read Also - യുഎഇ മന്ത്രിയാകാന്‍ യുവജനങ്ങളുടെ 'തിരക്ക്'; ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍
ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും
ദുബൈ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും.
ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്ന് എയര്‍ലൈന്റെ ദുബൈയിലെ കോണ്‍ടാക്‌സ് സെന്റര്‍ അറിയിച്ചു. അതേസമയം ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്റെ പുതിയ തീരുമാനം നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്.
Read Also - ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി
സലാം എയറിന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു. ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍.
നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ