Asianet News MalayalamAsianet News Malayalam

യുഎഇ മന്ത്രിയാകാന്‍ യുവജനങ്ങളുടെ 'തിരക്ക്'; ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

ദുബൈ ഭരണാധികാരി കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറില്‍ ലഭിച്ചത്  4,700 അപേക്ഷകളാണ്. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിലാണ് ഇത്രയേറെ അപേക്ഷകള്‍ കുറഞ്ഞ സമയത്തില്‍ ലഭിച്ചത്. 

4700 applications in 7 hours after Sheikh Mohammed announces search for uae youth minister rvn
Author
First Published Sep 24, 2023, 10:34 PM IST

അബുദാബി: യുഎഇയുടെ യുവജന മന്ത്രിയാകാന്‍ കഴിവും താല്‍പ്പര്യവുമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. താല്‍പ്പര്യമുള്ളവര്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നും ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ദുബൈ ഭരണാധികാരി കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറില്‍ ലഭിച്ചത്  4,700 അപേക്ഷകളാണ്. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിലാണ് ഇത്രയേറെ അപേക്ഷകള്‍ കുറഞ്ഞ സമയത്തില്‍ ലഭിച്ചത്. 

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read Also -   നബിദിന അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, പ്രഖ്യാപനവുമായി ഈ എമിറേറ്റ്

ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍

ദുബായ്: ഇ - ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് കുതിച്ച് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും.   

സ്മാർട്ട് പാസേജ് സവിധാനം വഴിയായിരിക്കും ചെക്ക് ഇൻ, എമിഗ്രേഷൻ എന്നിവ. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവുക. ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും പുതിയ മാനദണ്ഡമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുക. ദുബായിൽ അതിർത്തി പോർട്ടുകളുടെ ഭാവി നയങ്ങൾ രൂപീകരിക്കാനുള്ള ആഗോള സമ്മേളനത്തിലാണ് ദുബായിയുടെ പ്രഖ്യാപനം.    

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ്  ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ആണ് ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചത്. ഭാവിയിൽ പൂർണമായും പാസ്പോർട്ട് രഹിത സാധ്യമാക്കാൻ ശ്രമങ്ങൾ നടത്തുമെന്നും, യാത്രക്കാരൻ ഇറങ്ങും മുൻപ് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന തരത്തിൽ ബിഗ് ഡാറ്റയെ പ്രയോജനപ്പെടുത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios