സൗദിയിലെ വെയർഹൗസിൽ തീപിടിത്തം

Published : Aug 17, 2023, 09:45 PM IST
സൗദിയിലെ വെയർഹൗസിൽ തീപിടിത്തം

Synopsis

സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് നേതൃത്വത്തിൽ അഗ്നി ശമനസേനയുടെ വിവിധ യൂനിറ്റുകൾ എത്തി തീയണച്ചു.

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ ഭാഗമായ അസീർ പ്രവിശ്യയിൽ വെയർഹൗസിൽ തീപിടിത്തം. പ്രവിശ്യ ആസ്ഥാനമായ ഖമീസ് മുശൈത്തിലെ സനാഇയ ഏരിയയിലെ വെയർഹൗസിലാണ് വൻ അഗ്നിബാധയുണ്ടായത്. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് നേതൃത്വത്തിൽ അഗ്നി ശമനസേനയുടെ വിവിധ യൂനിറ്റുകൾ എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Read Also - വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്‌ചക്കിടെ 14,244 പ്രവാസികൾ അറസ്റ്റിൽ

 റിയാദ്: താമസ, തൊഴിൽ, അതിർത്തിസുരക്ഷ നിയമലംഘനം നടത്തിയ 14,244 പ്രവാസികളെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി. വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റ് മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,398 പേരെയും അനധികൃതമായി രാജ്യത്തിെൻറ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,703 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,143 പേരെയും പിടികൂടിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 895 പേരിൽ 54 ശതമാനം പേർ യമനികളും 45 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 38 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഇതുവരെ പിടികൂടിയ 32,286 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ പൂർത്തിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസി അധികൃതർക്ക് കൈമാറി.യാത്രാനടപടികൾ പൂർത്തിയാക്കാൻ 1,732 പേരെ മാറ്റുകയും 9,983 പേരെ നാടുകടത്തുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs