വീടിനുള്ളില്‍ തീപിടിത്തം; ഞൊടിയിടയില്‍ ആളുകളെ രക്ഷപ്പെടുത്തി കുവൈത്ത് അഗ്നിശമനസേന

Published : Jul 20, 2023, 11:10 PM ISTUpdated : Jul 20, 2023, 11:29 PM IST
വീടിനുള്ളില്‍ തീപിടിത്തം; ഞൊടിയിടയില്‍ ആളുകളെ രക്ഷപ്പെടുത്തി കുവൈത്ത് അഗ്നിശമനസേന

Synopsis

തീപിടിത്തം സംബന്ധിച്ച വിവരം അറിയിച്ചു കൊണ്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോണ്‍ കോള്‍ ലഭിച്ചു. തീപിടിച്ച വീടിനുള്ളില്‍ ആളുകളും കുടുങ്ങിയിട്ടുണ്ടായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം. അല്‍ വഹ മേഖലയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ അഗ്നിശമനസേന വളരെ വേഗം തീയണച്ചു.

തീപിടിത്തം സംബന്ധിച്ച വിവരം അറിയിച്ചു കൊണ്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോണ്‍ കോള്‍ ലഭിച്ചു. തീപിടിച്ച വീടിനുള്ളില്‍ ആളുകളും കുടുങ്ങിയിട്ടുണ്ടായിരുന്നു. അടിയന്തരമായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഗ്നിശമനസേനയെ സ്ഥലത്തേക്ക് അയച്ചു. ജഹ്‌റ, ജഹ്‌റ-ഹര്‍ഫി എന്നിവിടങ്ങളിലെ അഗ്നിശമനസേനയാണ് തീപിടിത്തമുണ്ടായ സ്ഥലത്തെത്തിയത്.

അതിവേഗം പ്രവര്‍ത്തിച്ച അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. വീട്ടില്‍ കുടുങ്ങിയ ആളുകളെ പരിക്കുകളൊന്നും കൂടാതെ പുറത്തെത്തിക്കുകയും ചെയ്തു. ഇവരെ മെഡിക്കല്‍ പരിശോധനകള്‍ക്കായി പിന്നീട് മെഡിക്കല്‍ എമര്‍ജന്‍സി സര്‍വീസിന് കൈമാറി. 

Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

ഉച്ചവിശ്രമ നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പാലിക്കാത്ത 148 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചവിശ്രമ നിയമം കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ സംഘമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത് ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തിയെന്നും നിയമം പാലിക്കപ്പെട്ടതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. പരിശോധന നടത്തിയതില്‍ 132 സ്ഥാപനങ്ങള്‍ നിയമം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ വ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി