
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിൽ വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലു കുട്ടികൾ മരിച്ചു. അബൂതോർ ഗ്രാമത്തിലാണ് സൗദി പൗരെൻറ വീടിന് തീപിടിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് തീ ആളിപ്പടർന്നത്.
നാഷനൽ ജസ്റ്റീസ് ക്ലബിലെ ഫെൻസിങ് പരിശീലകൻ അലി ബിൻ ഇബ്രാഹിം അൽ ഉബൈദിെൻറ മക്കളായ ഹിബ (ഒമ്പത്), ഹുസൈൻ (ഒമ്പത്), ലയാൻ (രണ്ട്), റഹഫ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അൽ ഇംറാൻ സ്ട്രീറ്റിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിെൻറ താഴെ നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാല് കുട്ടികളും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Also - അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഒരാഴ്ചയ്ക്കിടെ 10,205 പ്രവാസികളെ നാടുകടത്തി; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തം
റിയാദ്: സൗദിയിൽ നിന്ന് താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായ 10,205 പ്രവാസികളെ നാടുകടത്തി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,308 പേർ അറസ്റ്റിലാവുകയും ചെയ്തു.
ജൂലൈ 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,725 താമസ ലംഘകരും 3427 അതിർത്തി നിയമ ലംഘകരും 2156 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 572 പേർ പിടിയിലായി. ഇതിൽ 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 58 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ