മകൾ എസ്തേറിെൻറ പഠന ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബ സമേതം യാത്രക്കൊരുങ്ങവേ സലേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റിയാദ്: ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം പരുമൂട്ടിൽ ജോസഫ് പി. ചെറിയാൻ (സലേഷ് 55) ആണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതിന് മരിച്ചത്.

മകൾ എസ്തേറിെൻറ പഠന ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബ സമേതം യാത്രക്കൊരുങ്ങവേ സലേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് മൂന്നിന് സൗദിയിലേക്ക് മടങ്ങാൻ തയ്യാറായിരിക്കേയാണ് അന്ത്യം. നഴ്സായ റീനയാണ് ഭാര്യ. മറ്റുമക്കൾ: കാതറിൻ, കെസിയ. പിതാവ്: പരേതനായ പി.ഐ. ചെറിയാൻ. മാതാവ്: മറിയാമ്മ. സഹോദരൻ: മണ്ണഞ്ചേരി പരുമൂട്ടില് പ്രിേൻറഴ്സ് ഉടമ ചെറിയാൻ പി. സെബാസ്റ്റ്യൻ (സജു).

Read Also - വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു; മൂന്ന് ശസ്ത്രക്രിയകള്‍, എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ പ്രവാസി മലയാളി

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

ഫുജൈറ: കടലില്‍ കുളിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദാണ് (38) മരിച്ചത്. 

ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലാണ് സംഭവം ഉണ്ടായത്. ആറുവര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. ഫുജൈറ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്നു നൗഷാദ്. അവധി ആയതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിനായി കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ശക്തമായ തിരയായതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അര്‍ഷ നൗഷാദ്, മകള്‍: ഐറ മറിയം, പിതാവ്: പരേതനായ വാലിയില്‍ കുഞ്ഞിമോന്‍, മാതാവ് ഫാത്തിമ. 

Read Also -  ഡെലിവറിക്ക് കൊണ്ടുപോയ ഭക്ഷണം കഴിക്കുന്ന ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ വിശദീകരണവുമായി തലാബത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം