യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

Published : Oct 06, 2023, 06:48 PM ISTUpdated : Oct 06, 2023, 06:50 PM IST
യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

Synopsis

സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

അബുദാബി: യുഎഇയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ്. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

ഫ്രീ സോണുകള്‍, അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടെന്ന് നിയമ ഉപദേഷ്ടാവായ മുഹമ്മദ് നജീബ് വ്യക്തമാക്കി. 2022ലെ 604-ാം നമ്പര്‍ മന്ത്രിതല പ്രമേയം അനുസരിച്ച് ജോലി തുടങ്ങിയ ജീവനക്കാര്‍ക്ക് യുഎഇ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. 2023 ജനുവരി ഒന്നിന് ശേഷം ജോലി ചെയ്യുന്ന തൊഴിലാളികള്‍ യുഎഇയില്‍ പ്രവേശിച്ച് നാലു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ ഒന്നിന് രജിസ്‌ട്രേഷനുള്ള സമയം അവസാനിച്ച ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേഡ് പിരീഡ് ബാധകമാണെന്നും മുഹമ്മദ് നജീബ് പറഞ്ഞു. നാലു മാസത്തിന് ശേഷവും പദ്ധതിയില്‍ അംഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും.

Read Also -  പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം ശക്തമാകുന്നു; സ്വദേശി തൊഴിലാളികളുശട എണ്ണത്തിൽ വൻ വർധനവ്

തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചാല്‍ പരിമിതമായ കാലയളവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ ചെലവില്‍ തൊഴില്‍ രഹിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. അംഗമാകുന്നവര്‍ക്ക് അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടാല്‍, മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ.

Read Also -  കൂട്ട പിരിച്ചുവിടല്‍; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നല്‍കി അധികൃതര്‍

രണ്ട് വിഭാഗങ്ങളിലായാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ആണെങ്കില്‍ പ്രതിമാസം അഞ്ച് ദിര്‍ഹവും വാറ്റുമാണ് പ്രീമിയം. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 10,000 ദിര്‍ഹം വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടാം വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസ പ്രീമിയം പത്ത് ദിര്‍ഹവും വാറ്റുമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹം വരെയാണ് ആനുകൂല്യം. ഗുണഭോക്താവിന് പുതിയ ജോലി ലഭിച്ചാലോ ഗുണഭോക്താവ് യു.എ.ഇ വിട്ടാലോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ