
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിൽ മുന്തിരി, മാതളനാരങ്ങ ഉത്സവം ആരംഭിച്ചു. നഗരത്തിന് സമീപമുള്ള അൽസദാദിലെ അൽഹുഖൈർ പാർക്കിലാണ് നാല് ദിവസം നീളുന്ന മേള.
വിവിധ പരിപാടികൾ അരേങ്ങറുന്നുണ്ട്. മുന്തിരി, മാതള പഴങ്ങളുടെ പ്രദർശനവും വിൽപനയും ഇവിടെ നടക്കുന്നുണ്ട്. മുന്തിരി, മാതള ചെടികളുടെ വിൽപനയും ഗാർഹിക വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ട്. മക്ക മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാജിദ് ബിൻ അബ്ദുല്ല അൽഖലീഫ് മേള ഉദ്ഘാടനം ചെയ്തു.
താഇഫ് ഗവർണറേറ്റ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഡയറക്ടർ ഹാനി ബിൻ അബ്ദുറഹ്മാൻ അൽഖാദി ഉദ്ഘാടനം ചെയ്തു. ത്വാഇഫ് മേഖലയിൽ മാതളനാരങ്ങ തോട്ടത്തിൽ 2,20,000 ചെടികളാണുള്ളത്. പ്രതിവർഷം 5,000 ടൺ മാതളനാരങ്ങൾ ഉദ്പാദിക്കപ്പെടുന്നുണ്ട്. മുന്തിരിതോട്ടത്തിൽ 1,13,000 ചെടികളുണ്ട്. അവയുടെ ഉത്പാദനം പ്രതിവർഷം 3,500 ടൺ ആണ്.
Read Also - ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഒറ്റ വിസ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും, സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും
യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു; പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍
അബുദാബി: യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു. ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.44 ദിര്‍ഹമാണ് പുതിയ വില. സെപ്തംബറില്‍ ഇത് 3.42 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.33 ദിര്‍ഹമാണ് പുതിയ നിരക്ക്. 3.31 ദിര്‍ഹമായിരുന്നു സെപ്തംബറില്‍. ഇ പ്ലസ് 91 പെട്രോളിന് ഒക്ടോബര്‍ മുതല്‍ 3.26 ദിര്‍ഹമാണ് വില. 3.23 ദിര്‍ഹമായിരുന്നു സെപ്തംബറില്‍. ഡീസലിന് 3.57 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്തംബര്‍ മാസത്തില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. പെട്രോളിന് ലിറ്ററിന് രണ്ട് ഫില്‍സും ഡീസലിന് 17 ഫില്‍സുമാണ് കൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ