ഈ നിയമം ലംഘിച്ചാല്‍ 'വലിയ വില' നല്‍‌കേണ്ടി വരും; ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

Published : Aug 22, 2023, 10:22 PM IST
ഈ നിയമം ലംഘിച്ചാല്‍ 'വലിയ വില' നല്‍‌കേണ്ടി വരും; ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

Synopsis

ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും.

റിയാദ്: സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്. സ്ക്കൂൾ ബസുകളെ ഓവർടേക്ക് ചെയ്യരുത്. വിദ്യാർഥികളുടെ സുരക്ഷക്കായി ഏറ്റവും കുറഞ്ഞ വേഗത പാലിക്കണമെന്നും ട്രാഫിക് ഡയറക്ട്രേറ്റ് പറഞ്ഞു. 

കാൽനട യാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ മുറിച്ചുകടക്കുമ്പോൾ അവർക്ക് മുൻഗണന നൽകാതിരിക്കുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വ്യവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇതിന് കുറഞ്ഞത് 100 റിയാൽ പിഴയും പരമാവധി 150 റിയാലുമുണ്ടാകും. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം വാഹനമോടിക്കുന്നവർ ഏറ്റവും കുറഞ്ഞ വേഗതയാണ് പാലിക്കേണ്ടത്. വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ മുൻഗണന നൽകണം. അവരുടെ സുരക്ഷയ്ക്കാണെന്നും ട്രാഫിക് ഡയരക്ട്രേറ്റ് പറഞ്ഞു.

Read Also - യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

റിയാദ് ബസ് സർവീസ് മൂന്നാം ഘട്ടത്തിന് തുടക്കം; ബസുകളുടെ എണ്ണം 565 ആയി

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവിസിെൻറ മൂന്നാം ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. ആസ്ഥാന നഗരത്തിെൻറ സാമ്പത്തികവും നാഗരികവുമായ പരിവർത്തനത്തിെൻറ പ്രധാന സ്തംഭങ്ങളിലൊന്നാണ് റിയാദ് ബസ് സർവിസ് പദ്ധതിയെന്നും ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതുഗതാഗത മേഖലയെ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമാണിതെന്നും റോയൽ കമീഷൻ വ്യക്തമാക്കി.

മൂന്നാം ഘട്ടം നടപ്പായതോടെ സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം 565 ആയി ഉയർന്നു. ബസുകളോടുന്ന മൊത്തം റൂട്ടുകൾ 33 ആയി. പ്രധാന സ്റ്റേഷനുകളുടെയും ബസ് സ്റ്റോപ്പുകളുടെയും എണ്ണം 1,611ലധികമായി. നഗരത്തിനുള്ളിലെ സർവിസ് ശൃംഖലകളുടെ ആകെ ദൂരം 1284 ഉം ആയി.  
ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവിസ് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. തുടർന്ന് രണ്ടാം ഘട്ടവും നടപ്പായി. ഈ ആറ് മാസം 40 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്തു. ഏകദേശം 4,35,000 ട്രിപ്പുകൾ നടത്തി. ഈ വർഷം അവസാനിക്കും മുമ്പ് അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി നടപ്പാക്കി റിയാദ് ബസ് സർവിസ് ശൃംഖല പൂർണമാക്കുമെന്നും റോയൽ കമീഷൻ പറഞ്ഞു.

യാത്രക്കാർക്ക് സവിശേഷമായ ഗതാഗത അനുഭവം നൽകാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും നഗരത്തിലുടനീളം യാത്രക്കാരെ കൃത്യതയോടും സുരക്ഷിതത്വത്തോടും സൗകര്യത്തോടും കൂടി കൊണ്ടുപോകാനും കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്താനുമാണ് ബസ് സർവിസുകളിലൂടെ ലക്ഷ്യമിടുന്നത്. ‘riyadh buses’ എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലുടെ ബസ് സർവിസ് സംബന്ധിങ്ങ സേവനങ്ങൾ ലഭിക്കും. റൂട്ട് മനസിലാക്കാൻ സഹായിക്കുന്ന ഇൻട്രാക്ടീവ് മാപ്പ്, ടിക്കറ്റ് വാങ്ങാൻ സഹായിക്കുന്ന ടിക്കറ്റിങ് സർവിസ് എന്നിവയാണ് പ്രധാന സേവനങ്ങൾ. ആപ്ലിക്കേഷനിലെ ടിക്കറ്റെടുക്കാനുള്ള സൗകര്യത്തിന് പുറമെ ബസ് സ്റ്റേഷനുകളിലെയും ബസ് സ്റ്റോപ്പുകളിലെയും കിയോസ്കുകളിൽനിന്ന് യാത്രക്കുള്ള ‘ദർബ് കാർഡ്’ പണമടച്ച് എടുക്കാൻ കഴിയും. 

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ