തൊഴിൽപ്രശ്നങ്ങളിൽ കുടുങ്ങി; എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം, മൂന്ന്​ ഇന്ത്യന്‍ വനിതകള്‍ക്ക് മോചനം

Published : Aug 15, 2023, 03:19 PM IST
തൊഴിൽപ്രശ്നങ്ങളിൽ കുടുങ്ങി; എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം, മൂന്ന്​ ഇന്ത്യന്‍ വനിതകള്‍ക്ക് മോചനം

Synopsis

തൊഴിൽ കാഠിന്യവും മാനസിക പീഢനവും സഹിക്കാനാവാതെ ഇവർ വീട്ടിലുള്ളവരുമായി തർക്കത്തിലാവുകയും പൊലീസ്​ കേസാവുകയും ചെയ്തു. ഇതിനിടയിൽ സക്കീന റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ അഭയ കേന്ദ്രത്തിൽ എത്തിപ്പെട്ടെങ്കിലും പൊലീസ്​ കേസ്​ ഉള്ളതിനാൽ എക്​സിറ്റ്​ ​ ലഭ്യമാകാതെ മാസങ്ങൾ നീണ്ടുപോവുകയായിരുന്നു.

റിയാദ്: വിവിധ തൊഴിൽ പ്രശ്നങ്ങളിൽ പെട്ട്​ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം കഴിഞ്ഞ മൂന്ന് ഇന്ത്യൻ​ വീട്ടുജോലിക്കാരികൾ നാട്ടിലേക്ക്​ മടങ്ങി. ഹൈദരാബാദ്​ സ്വദേശിനി സക്കീന ഫാത്തിമ, ബീഹാർ സ്വദേശിനി നജ്​മിൻ ബീഗം, ബംഗളുരു സ്വദേശിനി അസ്മത്​ എന്നിവരാണ്​ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലുടെ നിയമക്കുരുക്കഴിച്ച്​ നാടണഞ്ഞത്​. ഹഫർ അൽ ബാത്വിനിലെ സ്വദേശിയുടെ വീട്ടിൽവേലക്കാരിയായി എത്തിയ സക്കീന ഫാത്തിമ നാലുമാസം മാത്രമേ ജോലിചെയ്തുള്ളു. 

തൊഴിൽ കാഠിന്യവും മാനസിക പീഢനവും സഹിക്കാനാവാതെ ഇവർ വീട്ടിലുള്ളവരുമായി തർക്കത്തിലാവുകയും പൊലീസ്​ കേസാവുകയും ചെയ്തു. ഇതിനിടയിൽ സക്കീന റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ അഭയ കേന്ദ്രത്തിൽ എത്തിപ്പെട്ടെങ്കിലും പൊലീസ്​ കേസ്​ ഉള്ളതിനാൽ എക്​സിറ്റ്​ ​ ലഭ്യമാകാതെ മാസങ്ങൾ നീണ്ടുപോവുകയായിരുന്നു. പിന്നീട്​ എംബസി പ്രതിനിധി ഇവരുമായി ഹഫർ അൽ ബാത്വിനിലെത്തി പൊലീസ്​ കേസ്​ പരിഹരിച്ചതിന്​ ശേഷം എക്സിറ്റ്​ ലഭ്യമാക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തക മഞ്​ജു മണിക്കുട്ടന്​ കൈമാറുകയായിരുന്നു. 
ജയിലിൽ കിടക്കാതെ എക്​സി​റ്റ്​ ലഭ്യമാക്കണമെങ്കിൽ ഇഖാമയുടെ പിഴ സംഖ്യ അടക്കേണ്ടതുണ്ടായിരുന്നു. ​

Read Also - വിദേശ പണമയക്കലില്‍ കുറവ്; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ പുറത്തുവിട്ട് സാമ

ഹൈദരാബാദി​ റസ്​റ്റോറൻറ്​ ഷാലിമാറി​​െൻറ ഉടമ സഹായവുമായി രംഗത്ത്​ വന്നതോടെ അതിനും പരിഹാരമായി. 10 മാസത്തിലധികം ജോലിചെയ്തിട്ടും മൂന്ന്​ മാസത്തെ ശമ്പളം കിട്ടാതായതോടെയാണ്​ എംബസിയുടെ ഔട്​സോഴ്​സ്​ സെൻററിൽ അഭയം തേടിയത്​. അവർ അറിയിച്ചതനുസരിച്ച്​ എത്തിയ മഞ്​ജു മണിക്കുട്ടൻ അവരെ രണ്ട്​ മാസത്തോളം വീട്ടിൽ താമസിപ്പിച്ച്​ രേഖകൾ പൂർത്തിയാക്കി എക്​സിറ്റ്​ ലഭ്യമാക്കുകയായിരുന്നു. ബംഗളുരു സ്വദേശിനി അസ്മത്​ എത്തിയിട്ട്​ നാലുവർഷം കഴിഞ്ഞു. ആദ്യത്തെ സ്​പോൺസറുടെ പക്കൽ നിന്ന്​ ഓടിപ്പോയ അസ്മത്​ മറ്റൊരു സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. ‘ഹുറൂബ്’​ ആയതിനാൽ ഡീപോട്ടേഷൻ വഴി എക്​സിറ്റ്​ ലഭ്യമാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ