ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി സൗദിയില്‍ മരിച്ചു

Published : Aug 05, 2023, 03:24 PM IST
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി സൗദിയില്‍ മരിച്ചു

Synopsis

റിയാദിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ് റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ്‌ ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ. റിയാദിൽ ഖബറടക്കും. ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു.

Read Also - ക്രൂരമായി പീഡിപ്പിച്ചു; മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ സനാഇയ്യയിലെ സ്റ്റീൽ വർക്ക്ഷോപ്പിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു. 

തെങ്ങുംതറയിൽ നൈനാൻ ജോണിെൻറയും ശോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ഭാര്യ: തൃഷ, മക്കൾ: ജസ്റ്റിൻ, ജസ്റ്റസ്. ജോലി സ്ഥലത്തു വെച്ചുണ്ടായ അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താമസമുണ്ടായെങ്കിലും സാമൂഹിക പ്രവർത്തകനും അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ  ഇടപെടൽ കൊണ്ട് മരണം സംഭവിച്ച ഒരാഴ്ചക്കകം തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി  മൃതദേഹം കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.അൽ അഹ്സ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിൻ്റെ ബോഡി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം