ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചുമാണ് കൊലപ്പെടുത്തിയത്.
റിയാദ്: ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് മക്കളുടെ മുന്നിലിട്ട് സൗദി വനിത മുനീറ ബിൻത് സഅദ് ബിൻ മിസ്ഫർ അൽദോസരിയെ ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തിയ ബന്ദർ ബിൻ ദീബ് ബിൻ സൈദ് അൽദോസരിക്ക് റിയാദിൽ ആണ് വധശിക്ഷ നടപ്പാക്കിയത്.
Read Also - ഉംറ നിർവഹിക്കാന്‍ ആഗ്രഹിച്ചെത്തി, ചതി തിരിച്ചറിഞ്ഞില്ല; ഇന്ത്യന്‍ യുവതിയെ കാത്തിരുന്നത് നരകയാതന
അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കിയിരുന്നു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഒരു ഈജിപ്ത് സ്വദേശി, കൊലപാതക കുറ്റത്തിന് കുവൈത്ത് പൗരന്‍, മയക്കുമരുന്ന് കടത്തിയ ശ്രീലങ്കന്‍ സ്വദേശി എന്നിവരുടെ ശിക്ഷ നടപ്പാക്കി. മസ്ജിദ് ആക്രമിച്ചയാളുടെയും മറ്റൊരു തടവുകാരന്റെയും പൗരത്വം പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു ഇവര്‍.
2015 ജൂണിലാണ് മസ്ജിദിൽ ഭീകരൻ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയ്ക്കാണ് പൊതുവെ വധശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഏഴു തടവുകാരെ വധശിക്ഷക്ക് വിധേയമാക്കിയതാണ് അവസാനത്തെ സംഭവം.
Read Also - പ്രവാസി കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ ആത്മഹത്യ ചെയ്ത നിലയില്‍
സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
റിയാദ്: മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില ഭേദമായിട്ടുണ്ട്.
