നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി മലയാളി മരിച്ചു

Published : Jul 20, 2023, 02:47 PM ISTUpdated : Aug 01, 2023, 03:34 PM IST
നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി മലയാളി മരിച്ചു

Synopsis

കഴിഞ്ഞ 20 വർഷത്തോളമായി റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ(60) മരണമടഞ്ഞു. ആനന്ദ് ഭവനിൽ ചെല്ലൻ നാടാർ ഭാസ്കരൻ ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ആനന്ദൻ നാടാർ. കഴിഞ്ഞ 20 വർഷത്തോളമായി റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായി ജോലി ചെയ്തുവരികയായിരുന്നു.

ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാൽ  നാട്ടിൽ പോയി തുടർ ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. മലാസിലെ താമസ സ്ഥലത്തുനിന്നും എയർപോർട്ടിൽ പോകുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ, കുളിക്കാൻ കയറുന്നതിനിടയിൽ തളർന്നു വീണതിനെ തുടർന്ന് സുഹൃത്തുക്കൾ കേളി പ്രവർത്തകരുടെ സഹായം അഭ്യർത്ഥിക്കുയും, മലാസ് ഏരിയ ജീവകാരുണ്യവിഭാഗം കൺവീനർ പിഎൻഎം റഫീഖ് ആംബുലൻസ് എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുകയുമായിരുന്നു. ആംബുലൻസ് ജീവനക്കാരുടെ  പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും, തുടർ നടപടികൾക്കായി മൃതദേഹം സുമേഷി ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു. ഭാര്യ ശോഭ, മക്കൾ ഹേമന്ത്, നിഷാന്ത്. കേളികലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി-യുഎഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം 

റിയാദ്: സൗദി - യു.എ.ഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. എട്ട് പേർക്ക് പരിക്കേറ്റു. ബത്ഹ - ഹറദ് റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. യു.എ.ഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് തീപിടിക്കുകയും ചെയ്തു.

ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മൃതദേഹങ്ങള്‍ അടക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു