
കുവൈത്ത് സിറ്റി: ബ്ലോക്ബസ്റ്റര്‍ ചിത്രം 'ബാര്‍ബി'ക്ക് കുവൈത്തില്‍ വിലക്ക്. പൊതു സാന്മാര്‍ഗികതയും സാമൂഹിക പാരമ്പര്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും കുവൈത്തില്‍ പ്രദര്‍ശിപ്പിക്കില്ല.
കുവൈത്ത് സമൂഹത്തിനും പൊതുരീതികള്‍ക്കും വിരുദ്ധമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതാണ് രണ്ടു സിനിമകളുമെന്ന് സിനിമയുടെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന കുവൈത്ത് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം അറിയിച്ചതായി പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലാഫി അല്‍ സുബൈ പറഞ്ഞു. സാധാരണയായി വിദേശ സിനിമകള്‍ പരിശോധിക്കുമ്പോള്‍ പൊതു സാന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ സീനുകള്‍ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാനാണ് കമ്മറ്റി ഉത്തരവിടുക. എന്നാല്‍ സിനിമ കൈകാര്യം ചെയ്യുന്നത് കുവൈത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയം, സന്ദേശം അല്ലെങ്കില്‍ അസ്വീകാര്യമായ പെരുമാറ്റം എന്നിവയാണെങ്കില്‍ ആ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് കമ്മറ്റിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also - കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ ഭീഷണിയാകുമോ? വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി
അതേസമയം ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിലെത്തി. എന്നാല്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള അറിയിപ്പ്. പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന റേറ്റിങാണ് യുഎഇയില്‍ സിനിമക്കുള്ളത്. അതിനാല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിക്കില്ല. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
കൊച്ചുകുട്ടികള്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ ഒപ്പം വന്നാല്‍ പ്രവേശനം അനുവദിക്കുമെന്ന് ഒരു തിയേറ്റര്‍ പറയുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റ് തീയേറ്ററുകള്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളില്‍ വ്യക്തമായി പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ