നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

Published : Aug 22, 2023, 09:38 PM ISTUpdated : Aug 22, 2023, 10:02 PM IST
നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

Synopsis

ഇതേ കാലയളവിൽ, നേരത്തെ നിരോധിച്ച അഞ്ച് വെബ്സൈറ്റുകള്‍ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന ഹർജികളില്‍ അതോറിറ്റി അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്. 

ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2,426 വെബ്‌സൈറ്റുകള്‍ക്കാണ് ഈ വര്‍ഷം തുടക്കം മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവിൽ, നേരത്തെ നിരോധിച്ച അഞ്ച് വെബ്സൈറ്റുകള്‍ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന ഹർജികളില്‍ അതോറിറ്റി അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് സിട്ര അറിയിച്ചു.

Read Also - ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറയ്ക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍

ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍

കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്‍റെ ആസ്ഥാനങ്ങളില്‍ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ പിഴകളടയ്ക്കാം. 

Read Also -  വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍; നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ