പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു

Published : Oct 15, 2023, 10:16 PM IST
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു

Synopsis

ആറ് ഗവർണറേറ്റുകളിലെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ പൂർത്തിയാക്കിയ ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെയും ആര്‍ക്കൈവുകള്‍ പരിശോധിക്കും.

ആറ് ഗവർണറേറ്റുകളിലെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ പൂർത്തിയാക്കിയ ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരുന്ന നൂറുകണക്കിന് പ്രവാസികളെയാണ് കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ലൈസൻസ് അഡ്മിനിസ്ട്രേഷന് സറണ്ടർ ചെയ്തവരുടെയും ലൈസൻസ് വകുപ്പ് റദ്ദാക്കി. 

യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസന്‍സ് നേടിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കണമെന്നാണ് ആറ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ. കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ എട്ടു ലക്ഷവും നേടിയിട്ടുള്ളത് പ്രവാസികളാണ്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും ബിരുദവും ആവശ്യമാണ്.

Read Also -  ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ 'പടിക്ക് പുറത്ത്'; വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം

ട്രാഫിക്ക് നിയമലംഘകര്‍ക്ക് ഇനി 'രക്ഷയില്ല', കര്‍ശന പരിശോധന; 22,000 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശമാക്കി അധികൃതര്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യാപക പരിശധനകളാണ് നടത്തുന്നത്. 

22,000 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു. ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വകുപ്പ് 22,678 ട്രാഫിക് നിയമലംഘനങ്ങളാണ് ഒരാഴ്ചക്കിടെ പിടികൂടിയത്. 135 വാഹനങ്ങളും 11 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 34 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു, 98 ജുഡീഷ്യൽ വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തു, 22 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. റെസിഡൻസി നിയമലംഘകരായ 19 പേർ അറസ്റ്റിലായി. 24 പേരെ അറസ്റ്റ് ചെയ്യുകയും അസാധാരണമായ അവസ്ഥയില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി