സൗദികൾക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി, വൈറലായി കിരീടാവകാശിക്കൊപ്പമുള്ള വീഡിയോ

Published : Sep 13, 2023, 07:06 PM ISTUpdated : Sep 13, 2023, 07:16 PM IST
സൗദികൾക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി, വൈറലായി കിരീടാവകാശിക്കൊപ്പമുള്ള വീഡിയോ

Synopsis

 ദില്ലിയിൽ നടന്ന ഇന്ത്യ- സൗദി ബിസിനസ് ഫോറത്തിലാണ് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹിന്റെ മറുപടിയും ചർച്ചയായത്.

റിയാദ്: സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി. സൗദിയിൽ ഇന്ത്യക്കാർക്ക്  എങ്ങനെ വിജയിക്കാനാവുമെന്ന ചോദ്യത്തിനാണ് അദ്ദേഹം മലയാളി വ്യവസായും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

 ദില്ലിയിൽ നടന്ന ഇന്ത്യ- സൗദി ബിസിനസ് ഫോറത്തിലാണ് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹിന്റെ മറുപടിയും ചർച്ചയായത്. സൗദിയിൽ ഇന്ത്യക്കാർക്ക്  എങ്ങനെ വിജയിക്കാനാവുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിന്,  എം.എ യൂസഫലിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സൗദി നിക്ഷേപവകുപ്പ് മന്ത്രിയുടെ മറുപടി നല്‍കിയത്.   

അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണെന്നും താന്‍ സൗദി അരാംകോ ചെയര്‍മാനായിരുന്നപ്പോള്‍ അരാംകോയില്‍ ലുലു മാര്‍ക്കറ്റ് തുറക്കുന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചെന്നും ഇപ്പോള്‍ അരാംകോയില്‍ മാത്രം 8 ലുലു മാര്‍ക്കറ്റുകളുണ്ടെന്നും മന്ത്രി പറഞ്ഞു. 'സൗദിയില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രപതി ഭവനിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ വെച്ച് സൗദി കിരീടാവകാശിയുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തിയതിന്‍റെ ദൃശ്യങ്ങളും വൈറലായി.  പ്രധാനമന്ത്രി ഉൾപ്പടെ നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.  

Read Also -  ഇന്ത്യ- സൗദി ഇൻവെസ്റ്റ്‍‍മെന്‍റ് ഫോറത്തില്‍ സുപ്രധാന തീരുമാനങ്ങള്‍; ഇരു രാജ്യങ്ങളിലും ഓഫീസുകൾ തുറക്കും

ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്

ദുബൈ: ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് ഉയർന്നത്.

സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. വ്യക്തികൾക്കുള്ള ആദരമായും, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ളവർക്കും ഗോൾഡൻ വിസ അനുവദിക്കാറുണ്ട്.  ദുബൈയിൽ റെസിഡൻസ് വിസ കിട്ടിയവരുടെ എണ്ണത്തിലും വർധനവുണ്ട്. 63 ശതമാനമാണ് വർധനവ്.  ടൂറിസം രംഗത്ത് 21 ശതമാനത്തിന്റെയും വളർച്ചയുണ്ടായി.  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വ്യക്തമാക്കിയതാണ് ഇക്കാര്യം. 

നിരവധി ബിസിനസുകാര്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസകള്‍ ലഭിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് പല താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്