കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ

Published : Sep 02, 2023, 05:22 PM ISTUpdated : Sep 02, 2023, 05:34 PM IST
കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ

Synopsis

ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല.

റിയാദ്: കൈമാറി കിട്ടിയ വാഹനത്തിൽ നിന്ന് വേദന സംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഈ മലയാളിയെ കുരുക്കിലാക്കിയത്. 

വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്. ഇത് സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു. ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല.
ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല. റോഡിൽ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷാവകുപ്പ് വാഹനത്തിനുള്ളിൽ നിന്ന് മരുന്നുകൾ കണ്ടെത്തി. 

ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കിൽ പ്രശ്നമാവില്ലായിരുന്നു. അത് ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ ഡ്രൈവർ സൗദി വിട്ടുപോയിരുന്നതിനാൽ ആ ഒരു പിടിവള്ളിയും ഇല്ലാതായി. തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്. സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസിലായിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്. 

Read Also -  കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുനനു. അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ