
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കോഴിക്കോട് അരീക്കുളം സ്വദേശി ഏലമങ്കല്‍ കളത്തികണ്ടി ജുബേഷ് (41) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കുടുംബ സമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. പിതാവ്: കുഞ്ഞായി, മാതാവ്: ആമിന, ഭാര്യ: ഹിബ ബാസിത് ഖാന്‍, മക്കള്‍: ഹെസ്സ ജുബേഷ്, ഇലാന സെറിന്‍.
Read Also - ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം
അപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
റിയാദ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350 കിലോ മീറ്ററകലെ ദുലൂമിൽ വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ വന്നിടിച്ചു അപകടം സംഭവിക്കുകയായിരുന്നു.
മയ്യിത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ വിങ് ഭാരവാഹികളായ ഒ.കെ. ബാസിത് അഹ്സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.
സഹയാത്രികരായിരുന്ന മുഹമ്മദ് കുട്ടിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരിക്കുകളോടെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സേവനങ്ങൾക്ക് ഹഫ്സ കബീർ, ഷാന ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് ഹാദിയ വളൻറിയർമാർ കർമരംഗത്തുണ്ട്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും നേരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ