മക്കയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്നു വീണു

Published : Aug 11, 2023, 09:02 PM ISTUpdated : Aug 11, 2023, 09:14 PM IST
മക്കയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്നു വീണു

Synopsis

കുഴഞ്ഞു വീണ ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

റിയാദ്: മക്ക മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലി തളർന്നു വീണു. ജുമുഅ പ്രസംഗം പൂർത്തിയാക്കിയ ശേഷം നമസ്കാരം തുടങ്ങിയ ഉടനെയാണ് ഇമാം തളർന്നുവീണത്.

ഉടൻ തന്നെ ഇമാമിന് തൊട്ടുപിറകിൽ നമസ്കാരത്തിൽ പങ്കുകൊണ്ടുനിന്ന ഹറം മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം ഏറ്റെടുത്തു നമസ്കാരം പൂര്‍ത്തിയാക്കി. കുഴഞ്ഞു വീണ ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read Also-  വിദേശ പണമയക്കലില്‍ കുറവ്; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ പുറത്തുവിട്ട് സാമ

 ഉംറ തീർഥാടകരുടെ ഇൻഷുറൻസിൽ 22 ലക്ഷം രൂപ വരെ പരിരക്ഷ

റിയാദ്: വിദേശ ഉംറ തീർഥാടകർക്ക് നിർബന്ധമാക്കിയ ഇൻഷുറൻസ് പോളിസിയിൽ 22 ലക്ഷം രൂപ (ഒരു ലക്ഷം സൗദി റിയാൽ) വരെ പരിരക്ഷയുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന മുഴുവൻ തീർഥാടകർക്കും ഈ ഇൻഷുറൻസ് നിർബന്ധമാണ്. നിരവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്. ഉംറ വിസയുടെ ഫീസിൽ ഇൻഷുറൻസ് പോളിസിയുടെ ചാർജ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

പോളിസിയിൽ ഇൻഷുർ ചെയ്ത വ്യക്തിക്കുള്ളതാണ് ആനുകൂല്യങ്ങൾ. അടിയന്തിര ആരോഗ്യ കേസുകൾ, അടിയന്തിര ‘കോവിഡ്-19’ കേസുകൾ, പൊതു അപകടങ്ങളും മരണങ്ങളും, വിമാനയാത്ര റദ്ദാക്കുക അല്ലെങ്കിൽ വൈകുക എന്നീ സാഹചര്യങ്ങളിൽ പോളിസി ഉടമയ്ക്ക് സമഗ്രമായ ഇൻഷുറൻസ് കവറേജ് നൽകുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചികിത്സ, ആശുപത്രിയിലെ കിടത്തം, ഗർഭധാരണവും പ്രസവവും, അടിയന്തര ദന്തരോഗ കേസുകൾ, ട്രാഫിക് അപകട പരിക്കുകൾ, ഡയാലിസിസ് അത്യാഹിതങ്ങൾ, ആന്തരികവും ബാഹ്യവുമായ മെഡിക്കൽ ഇവാക്യുവേഷൻ എന്നിവ അടിയന്തര ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുന്നു.

ആകസ്മികമായ ശാശ്വത അംഗവൈകല്യം, അപകട മരണ കേസുകൾ, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, കോടതി വിധിച്ച ബ്ലഡ് മണി എന്നിവ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്ന പൊതുകവറേജുകൾ ആണ്. വിമാനം വൈകൽ, യാത്ര റദ്ദാക്കൽ എന്നിവക്കുള്ള നഷ്ടപരിഹാരങ്ങൾ യാത്രാസംബന്ധമായ ഈ കവറേജുകളിലുൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്