സൗദിയിൽ ലഹരിവേട്ട തുടരുന്നു; നിരവധി പേർ പിടിയിൽ

Published : Sep 03, 2023, 10:43 PM ISTUpdated : Sep 03, 2023, 10:47 PM IST
 സൗദിയിൽ ലഹരിവേട്ട തുടരുന്നു; നിരവധി പേർ പിടിയിൽ

Synopsis

അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പിടിയിലായി. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്. പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നത്. പിടിയിലാകുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി.

അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 37 കിലോ ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ദമ്മാമിൽ ഷാബു എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായി. അൽ ജൗഫിൽ സക്കാക്കയിലെ ഒരു ഫാമിൽ നിന്ന് ഒരു ലക്ഷത്തോളം ലഹരിഗുളികളാണ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. ഇവിടെ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് വിപണനം നടത്തിവരികയായിരുന്ന മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

Read Also - ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സൗദിയിലേക്കുളള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also -  വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു, വൈറല്‍ വീഡിയോ

സ്വദേശിവത്കരണ നിയമം ലംഘിച്ചു; 500ലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി

ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. ചില കമ്പനികളെ തരംതാഴ്ത്തിയതായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്യുന്നത്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവത്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.

 ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്. അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്