യുവാവിന് ഏതാനും മാസം മുമ്പാണ് കടുത്ത പനി ബാധിച്ചത്. ഡോക്റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു.
റിയാദ്: ജീവൻ രക്ഷിക്കാന്‍ കൈകോർത്ത സന്മനസുകളുടെ പ്രാർഥന വിഫലമാക്കി അർബുദ ബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27) ആണ് നാട്ടിലെത്തി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ അൽഹസ ഷുഖൈഖിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്ന യുവാവിന് ഏതാനും മാസം മുമ്പാണ് കടുത്ത പനി ബാധിച്ചത്. ഡോക്റെ കാണിച്ച് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. അപ്പോഴാണ് അർബുദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്.
ഏറെ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ഷരുണിെൻറ കുടുംബത്തിന് തുടർചികിത്സ നടത്താൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ, നവയുഗം സാംസ്കാരികവേദി അൽഹസ ഷുഖൈഖ് യൂനിറ്റ് രക്ഷാധികാരിയായ ജലീൽ കല്ലമ്പലത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. ജലീലിെൻറയും നവയുഗം ജീവകാരുണ്യപ്രവർത്തകൻ സിയാദ് പള്ളിമുക്കിെൻറയും നേതൃത്വത്തിൽ ഷുഖൈഖ് യൂനിറ്റിെൻറ കീഴിൽ പണം സ്വരൂപിച്ചു നാട്ടിലെത്തിച്ചു. എന്നാൽ ചികിത്സ തുടരുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച് അന്ത്യം സംഭവിക്കുകയായിരുനു. ഷരുണിൻറെ വിയോഗത്തിൽ നവയുഗം അനുശോചനം അറിയിച്ചു.
Read Also - ആശുപത്രിയില്‍ വെച്ച് നഴ്‌സിന് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ പിടിയില്‍, ശിക്ഷ വിധിച്ച് കോടതി
വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ ബാക്കി; പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്
തബൂക്ക്: വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു നല്‍കിയത്.
പ്രതിക്ക് മാപ്പു നല്‍കുന്നതിന് പകരമായി വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പു നല്‍കാന്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളും നേരത്തെ മുതൈര്‍ അല്‍അതവി നിരാകരിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ശാന്തിയും ദയയും തന്റെ മനസ്സിലേക്ക് ദൈവം ചൊരിയുകയായിരുന്നെന്നും ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാണ് പ്രതിക്ക് മാപ്പു നല്‍കാന്‍ തയ്യാറായതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുതൈര്‍ അല്‍അതവിയുടെ മകനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
