
റിയാദ്: ലക്ഷ്യങ്ങളൊന്നും സാസരിച്ചിരിക്കാനുള്ളതല്ല പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണെന്ന ഉറച്ച വിശ്വാസത്തിലാണ് സൗദി അറേബ്യയിലെ കുതിര സവാരിക്കാരി നൂറ അൽ ജബർ ട്രാക്കിലിറങ്ങിയത്. കുതിരപ്പുറത്ത് പാഞ്ഞെത്തി ലക്ഷ്യത്തിലേക്ക് അമ്പൈയ്യുന്നതിലും വാൾ പയറ്റിലുമുള്ള നൂറയുടെ വൈദഗ്‌ദ്ധ്യം കഠിനാധ്വാനത്തിലൂടെ ആർജ്ജിച്ചതാണ്.
സ്വപ്നത്തിലേക്കുള്ള യാത്ര ഒമ്പതാം വയസ്സിൽ ആരംഭിച്ചതാണ് നൂറ. കുതിരസവാരി, അമ്പെയ്ത്ത്, ടെൻറ് പെഗ്ഗിംഗ്, ഫെൻസിംഗ് തുടങ്ങി അറേബ്യൻ ഉപദ്വീപി ൽ ആഴത്തിൽ വേരൂന്നിയ പൈതൃക കലകളിൽ സൗദി അറേബ്യയിലെ പെൺ മുഖം കൂടിയാണ് ഈ അഭ്യാസി. കുട്ടിക്കാലം മുതൽ കുതിരകളോടും കുതിര സവാരിയോടുമുള്ള നൂറയുടെ അഭിനിവേശം ആദ്യം തിരിച്ചറിഞ്ഞത് അവളുടെ മാതാവായിരുന്നു. മകളുടെ അഭിരുചി മനസ്സിലാക്കിയ ചെറുപ്പത്തിൽ തന്നെ അൽ-ജബറിനെ പ്രത്യേക പരിശീലന കേന്ദ്രങ്ങളിൽ ചേർത്തു, അവിടെ നിന്ന് അവൾ കുതിരകളെ മെരുക്കാനും പരിപാലിക്കാനുമുള്ള കല പഠിച്ചു, ഒടുവിൽ കുതിരപ്പുറത്തിരിരുന്നുള്ള അമ്പെയ്ത്ത്, ടെന്റ് പെഗ്ഗിംഗ്, ഫെൻസിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യവും നേടി.
കായിക മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ ഇക്വസ്ട്രിയൻ ഫെഡറേഷന്റെയും പിന്തുണയോടെ പരിശീലന പരിപാടികളിൽ സജീവമായി പങ്കെടുത്തതിനാൽ അൽ-ജാബറിന്റെ അർപ്പണബോധവും കഠിനാധ്വാനവും ഫലം കണ്ടു തുടങ്ങി. കാത്തിരിക്കാതെ അവസരങ്ങൾ തേടിയിറങ്ങിയ നൂറ രാജ്യത്തെ ആദ്യത്തെ സർട്ടിഫൈഡ് മൗണ്ടഡ് അമ്പെയ്ത്ത് പരിശീലകയായി മാറി. ടെന്റ് പെഗ്ഗിംഗ് പരിശീലക എന്ന അംഗീകാരവും കരസ്ഥമാക്കി.
സൗദി അറേബ്യയിലെ കുതിര സവാരിയിൽ അഭിരുചിയുള്ള പെൺകുട്ടികൾക്ക് പരിശീലന പരിപാടികൾക്കും നൂറ നേത്രത്വം നൽകുന്നുണ്ട്. വിദ്യാർത്ഥികളും മുതിർന്നവരിലുമെല്ലാം മെല്ലാം കുതിരപ്പുറത്ത് കയറിയുള്ള അമ്പയത്ത് ,ടെന്റ് പെഗ്ഗിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്ക് വലിയ സ്വീകാര്യതയുയുണ്ട്. ഇത്തരം പൈത്രക കലകൾ അഭ്യസിക്കുന്നത് ചെറുപ്പക്കാർക്കിടയിൽ പുതിയ ട്രെൻഡും കൂടിയാണ് സൗദിയിൽ.
അചഞ്ചലമായ അഭിനിവേശത്തിലേറി നൂറ അന്താരാഷ്ട്ര ട്രാക്കുകളിലും തിളങ്ങുന്നുണ്ട്. ജോർദാനിലെ പെട്രയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടെന്റ് പെഗ്ഗിംഗിലെ ആദ്യത്തെ വനിതാ കുതിരപ്പടയെന്ന നിലയിൽ സൗദി അറേബ്യയെ അഭിമാനത്തോടെ നയിച്ചു. തിളങ്ങുന്ന പ്രകടനത്തിന് ഉയർന്ന ബഹുമതിയും നേടിയാണ് നൂറ മടങ്ങിയത്.
Read Also - സൗദിയിലെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; ശല്യമായതോടെ നിയന്ത്രിക്കാനൊരുങ്ങി പരിസ്ഥിതി വകുപ്പ്
റിയാദിലെ പ്യുവർബ്രെഡ് അറേബ്യൻ ഹോഴ്‌സിനായുള്ള ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് (കഹില), കിംഗ് അബ്ദുൽ അസീസ് ഒട്ടകോത്സവം, അബ്ഖൈക്കിലെ സഫാരി ഫെസ്റ്റിവൽ, അൽഖോബാറിലെ റാംൽ & സ്‌എംആർ ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവങ്ങളിൽ നൂറ ശ്രദ്ധേയമായ പ്രദർശനങ്ങൾ കാഴ്ചവെച്ചു.
പുരാതന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അറബ് സ്വതം ഏകീകരിക്കാനും ഞാനും എന്റെ കുതിരസവാരി കൂട്ടാളികളും കഠിനമായി പരിശ്രമിക്കുകയാണെന്ന് സൗദി പ്രസ് ഏജൻസിയോടുള്ള അഭിമുഖത്തിൽ സംസാരിക്കവെ അൽ-ജബ്ർ പറഞ്ഞു. സ്വപനം കാണാൻ കഴിയുന്നുണ്ടെങ്കിൽ യാഥാർഥ്യമാക്കാനും കഴിയുമെന്ന സന്ദേശം ജീവിതത്തിലൂടെ പകരുന്ന നൂറ അൽ ജാബിറിന് സൗദിയിലെ കൗമാരകർക്കിടയിൽ താരമാണ്.
Read Also - വിമാനത്തിന്റെ തകരാര്‍ 'ടേപ്പ്' കൊണ്ട് ഒട്ടിച്ച് യാത്ര നടത്തി; വിവാദമായപ്പോള്‍ എയര്‍ലൈന്‍റെ മറുപടി ഇങ്ങനെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ