അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച് കയറിയ നടപടി; അപലപിച്ച് ഒമാൻ

Published : Jul 28, 2023, 04:55 PM ISTUpdated : Sep 12, 2023, 08:20 PM IST
അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച് കയറിയ നടപടി; അപലപിച്ച് ഒമാൻ

Synopsis

ഈ നിയമവിരുദ്ധമായ നടപടികൾ തുടരുന്നത് മുസ്‌ലിംകൾക്കെതിരായ പ്രകോപനത്തെ പ്രതിനിധീകരിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്: തീവ്ര ഇസ്രായേൽ ഉദ്യോഗസ്ഥർ അൽ അഖ്‌സ പള്ളിയില്‍ അതിക്രമിച്ച് കയറിയതിനെ ഒമാൻ അപലപിച്ചു. അൽ-അഖ്സ മസ്ജിദിന്റെ മുറ്റത്ത് ഇരച്ചുകയറിയ ഇസ്രായേൽ തീവ്രവാദി ഉദ്യോഗസ്ഥരുടെ നടപടികളെ അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഈ നിയമവിരുദ്ധമായ നടപടികൾ തുടരുന്നത് മുസ്‌ലിംകൾക്കെതിരായ പ്രകോപനത്തെ പ്രതിനിധീകരിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

Read Also - പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഒമാന്‍

നെറ്റ്ഫ്‌ലിക്‌സ് പാസ്‍വേഡ് പങ്കുവെക്കാനാകില്ല; നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇയിലും

അബുദാബി: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്‍വേഡുകള്‍ വീടിന് പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് യുഎഇയില്‍ നിയന്ത്രണം. പാസ്‍വേഡുകള്‍  പങ്കുവെക്കുന്നത് തടയുന്ന സംവിധാനം യുഎഇയില്‍ നടപ്പിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. വ്യാഴാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നതെന്ന് കമ്പനി അറിയിച്ചു. 

വിവിധ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കമ്പനി ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം അറിയിച്ചു കൊണ്ടുള്ള മെയില്‍ കമ്പനി അയച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പില്‍ വ്യക്തമാക്കി. മറ്റുള്ളവരുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടണമെങ്കില്‍ അധിക ഫീസ് നല്‍കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. നൂറിലേറെ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മെക്‌സിക്കോ, ബ്രസീല്‍ എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലാണ് നിയന്ത്രണം നടപ്പിലാക്കിയത്. 

Read Also -  പത്ത് വര്‍ഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിക്കാന്‍ ഒമാന്‍

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട