ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
മസ്‌കറ്റ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഒമാന്‍. ഒമാന്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
2023-24 അധ്യയന വര്‍ഷം എഞ്ചിനീയറിങ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കള്‍ചറല്‍ ആന്‍ഡ് സയന്റിഫിക് കോഓപറേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് കോളേജിലാണ് അഡ്മിഷന്‍ ലഭിക്കുക. സ്‌കോളര്‍ഷിപ്പിനായി ഹയര്‍ എജ്യുക്കേഷന്‍ സെന്റര്‍ വഴി ജൂലൈ 24നും ഓഗസ്റ്റ് 17നും ഇടയിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക- https://www.heac.gov.om/media/doc/CulturalCooperatiGuide2023En.pdf
Read Also - തൊഴില്‍ സമയം എട്ടു മണിക്കൂര്‍, അവധി വര്‍ധിപ്പിച്ചു; സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമം
പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു
മസ്‌കറ്റ്: പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ രാജകീയ ഉത്തരവ്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമം സംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരിക. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം. നിലവില്‍ ഒമാനില്‍ 1,784,736 പ്രവാസികളുണ്ട്. ഇവരില്‍ 44,236 പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 1,406,925 പേര്‍ സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്നവരാണ്.
പുതിയ നിയമത്തിലൂടെ സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിരക്ഷ ലഭിക്കും. പരിക്കും രോഗാവസ്ഥയും കണക്കിലെടുത്താണ് ആരോഗ്യ പരിരക്ഷ ലഭിക്കുക. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ എന്നിങ്ങനെ ഇതിനെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
