ഒമാനിലേക്ക് എഴുത്തുകാരെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനാണ് 10 വര്‍ഷത്തെ സാംസ്‌കാരിക വിസ രൂപകല്‍പ്പന ചെയ്തത്.

മസ്‌കറ്റ്: കലാമേഖലയിലുള്ള പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക ലക്ഷ്യമിട്ട് 10 വര്‍ഷത്തെ വിസ അവരതിപ്പിക്കാന്‍ ഒമാന്‍. ഇതുമായി ബന്ധപ്പെട്ട കരടിന് മജ്‌ലിസ് ശൂറ അംഗീകാരം നല്‍കി. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യംവെച്ചാണ് സാംസ്‌കാരിക വിസ അവതരിപ്പിക്കുന്നത്. ഒമാനിലേക്ക് എഴുത്തുകാരെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനാണ് 10 വര്‍ഷത്തെ സാംസ്‌കാരിക വിസ രൂപകല്‍പ്പന ചെയ്തത്.

മീഡിയ ആന്‍ഡ് കള്‍ച്ചര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇതിലൂടെ രാജ്യത്ത് സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രഫി, ശില്‍പ്പം, ഡ്രോയിങ്, മറ്റു കലാമേഖലകള്‍ എന്നിവയില്‍ മുന്നേറ്റം സാധ്യമാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളുടെ വേതനം വര്‍ധിപ്പിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ക്കും ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വകാര്യമേഖലയിലെ ഒമാനികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് അവരുടെ വാങ്ങല്‍ ശേഷിയെ സഹായിക്കുകയും പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും.

Read also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

ഒമാനില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു

മസ്‌കറ്റ്: പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ രാജകീയ ഉത്തരവ്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമം സംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരിക. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം. നിലവില്‍ ഒമാനില്‍ 1,784,736 പ്രവാസികളുണ്ട്. ഇവരില്‍ 44,236 പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 1,406,925 പേര്‍ സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്നവരാണ്. 

പുതിയ നിയമത്തിലൂടെ സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിരക്ഷ ലഭിക്കും. പരിക്കും രോഗാവസ്ഥയും കണക്കിലെടുത്താണ് ആരോഗ്യ പരിരക്ഷ ലഭിക്കുക. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ എന്നിങ്ങനെ ഇതിനെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 

Read Also -  വീണ്ടും തിരിച്ചടി; ഇമിഗ്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി, ആശങ്കയോടെ യുകെയിലെ കുടിയേറ്റക്കാര്‍

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News