പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

Published : Jul 31, 2023, 10:05 PM ISTUpdated : Jul 31, 2023, 10:09 PM IST
പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

Synopsis

പാക്കിസ്ഥാനിലെ ജംഇയ്യത്ത് ഉലമ ഇ ഇസ്‍ലാം ഫസൽ (ജെ യു ഐ എഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്.

മസ്കറ്റ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമാൻ അനുശോചനം അറിയിച്ചു. ഖൈബർ പ്രവിശ്യയെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പാകിസ്ഥാന്‍ സർക്കാരിനോടും ജനങ്ങളോടും  ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ ജംഇയ്യത്ത് ഉലമ ഇ ഇസ്‍ലാം ഫസൽ (ജെ യു ഐ എഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 40 പേരിലേറെ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ജെ യു ഐ എഫിന്റെ പ്രാദേശിക നേതാക്കളടക്കമുള്ളവരുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെ യു ഐ എഫിന്റെ പാർട്ടി യോഗത്തിനിടെ സ്ഫോടനം നടക്കുമ്പോൾ 400 ലേറെ പേർ സ്ഥലത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read Also - അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച് കയറിയ നടപടി; അപലപിച്ച് ഒമാൻ

അല്‍ അഖ്‌സ മസ്ജിദ് അതിക്രമം; അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും

റിയാദ്: അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രിയും ഒരു കൂട്ടം കുടിയേറ്റക്കാരും അതിക്രമിച്ച് കയറിയ സംഭവത്തെ അപലപിച്ച് സൗദി അറേബ്യ. ഇത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആഹ്വാനം ചെയ്തു. സംഭവത്തെ ശക്തമായി അപലിച്ച് മുസ്ലിം വേള്‍ഡ് ലീഗും രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അപകടകരമായ ലംഘനമാണിതെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട