
ഷാര്‍ജ: ഷാര്‍ജയില്‍ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങി. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍നഹ്ദ എന്നിവടങ്ങിലാണ് ഇന്ന് ഉച്ചയോടെ വൈദ്യുതി തടസമുണ്ടായത്.
വൈദ്യുതി മുടങ്ങിയത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. കടുത്ത ചൂടിൽ വൈദ്യുതി നിലച്ചതോടെ എ.സികളും ലിഫ്റ്റുകളും പ്രവർത്തനം നിലച്ച് ഇരട്ടി പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സജയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സാങ്കേതിക തകരാര്‍ ആണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമായത്.ഈ പ്ലാന്റില്‍ നിന്നാണ് എമിറേറ്റിലെ വിവിധ പവര്‍ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ ഗ്യാസ് എത്തുന്നത്. സാങ്കേതിക പ്രശ്നം പരിഹാരിച്ചതായും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിച്ചതായും ഷാര്‍ജ മീഡിയ ഓഫീസ് അറിയിച്ചു.
Read Also - സുഹൈല്‍ നക്ഷത്രമുദിച്ചു; വേനല്‍ച്ചൂട് കുറയും
ബ്രിക്സ് കൂട്ടായ്മ; അംഗമാകാന്‍ യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങൾക്ക് കൂടി ക്ഷണം
ജൊഹന്നാസ്ബെർഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമാകാന്‍ ക്ഷണം ലഭിച്ചത് യുഎഇ ഉൾപ്പടെ ആറ് പുതിയ രാജ്യങ്ങൾക്ക് കൂടി. യുഎഇയ്ക്ക് പുറമെ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെ കൂടി ബ്രിക്സ് അംഗങ്ങളാകാന്‍ ക്ഷണിച്ചു. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ബ്രിക്സ് കൂട്ടായ്മ.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. ജൊഹാനസ്ബർഗിൽ മൂന്നു ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ അംഗങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ