സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്.

അബുദാബി: വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.

രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം സിറിയസിന് ശേഷം രാത്രി ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണിത്. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്. 

കൊടും വേനലില്‍ ചുട്ടുപൊള്ളുന്ന യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് ആശ്വാസമായാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈല്‍. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്. ഇനിയുള്ള രണ്ട് മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും.

Scroll to load tweet…

Read Also -  ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും

'ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്'; ചന്ദ്രയാന്‍-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബൈ ഭരണാധികാരി

ദുബൈ: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചത്. 'ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു'- അദ്ദേഹം കുറിച്ചു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം